0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
ഭാഗമായി പോലീസ്ക്കാർ സുദേവനെപ്പറ്റി ഞങ്ങൾക്ക് അറിയാവുന്നതെല്ലാം ചോദിച്ചു മനസ്സിലാക്കി.... പോസ്റ്റ്മാർട്ടം കഴിഞ്ഞ് ബോഡി ഇരിങ്ങാലക്കുടയിലെ അങ്കിളിന്റെ ബന്ധു വീട്ടിലേക്ക് കൊണ്ട് പോയി....നാളെ അവിടെ വച്ചാണ് സംസ്കാരം........
ഹോസ്പിറ്റലിൽ നിന്നും അച്ഛനേയും കൂട്ടി വീട്ടിലേക്ക് പോരുമ്പോൾ രാത്രി ആയിരുന്നു....ഇടയ്ക്ക് വിദേശത്തു നിന്നും ദിനേഷേട്ടൻ എന്നെ വിളിച്ചു വിവരങ്ങൾ തിരക്കി....വീട്ടിലേക്കുള്ള യാത്രയിലുടെ നീളം എന്റെ മനസ്സ് മുഴുവൻ ഭദ്രയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയുള്ള ചിന്തകളായിരുന്നു.... 'എന്തൊക്കെയായാലും സുദേവനുമൊത്തു ഒരു ജീവിതം സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന പെണ്ണ് ആയിരുന്നില്ലേ അവൾ....അപ്പോൾ സുദേവന്റെ മരണവാർത്ത അവളെ എന്ത് മാത്രം മാനസികമായും ശാരീരികവുമായും തളർത്തിയിട്ടുണ്ടാകും.....സുദേവനോടുള്ള ഇഷ്ട്ടം ഭദ്രയുടെ മനസ്സിൽ ഇപ്പോഴും ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്....അത് കൊണ്ട് തന്നെയല്ലേ അവന്റെ മരണവാർത്ത അറിഞ്ഞപ്പോൾ അവൾ അങ്ങനെയൊക്കെ പ്രതികരിച്ചിട്ടുണ്ടാവുക.....തന്നെ ഇത്രയുമധികം സ്നേഹിച്ച പെണ്ണിന്റെയൊപ്പം ജീവിക്കാൻ സാധിക്കാതെയാണ് സുദേവൻ ഈ ലോകം വിട്ടു പോയത്.....അല്ലെങ്കിലും നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നവരുടെ കൂടെ ജീവിക്കാൻ പറ്റുന്നതാണ് ഭാഗ്യം.....സുദേവന് ആ ഭാഗ്യം ഉണ്ടായിരുന്നു....പക്ഷെ വിധി ആ ഭാഗ്യത്തിൽ നിന്നും അവനെ തട്ടിപ്പറിച്ചു എടുത്തു...... അവനു സംഭവിച്ച ഈ ദുരന്തം എന്നെയും വല്ലാതെ വേദനിപ്പിക്കുന്നുണ്ട്...അപ്പോൾ പിന്നെ ഭദ്രയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാവുന്നതെയുള്ളൂ.....സുദേവന്റെ വിയോഗവും അതറിഞ്ഞുള്ള ഭദ്രയുടെ ഇന്നത്തെ പെരുമാറ്റവുമെല്ലാം, ഒരു വേള ഞാൻ ആശങ്കപ്പെട്ടതു പോലെ ഭദ്രയെ എനിക്ക് നഷ്ട്ടപ്പെടാനുള്ള കാരണങ്ങളായി തീരുമോ.....?? എന്റെ ഉള്ളിലെ ആ ഭയം കൂടുതൽ ബലപ്പെട്ടു തുടങ്ങിയിരുന്നു അന്നേരം.......' വീട്ടിലെത്തി അമ്മയോടും ചേട്ടനോടും വിവരങ്ങൾ പറഞ്ഞു...ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തിയപ്പോഴും ഭദ്ര കരച്ചിൽ തന്നെയായിരുന്നെന്നും ഞാനും അച്ഛനും എത്തുന്നതിനു കുറച്ചു മുൻപാണ് രേഷ്മ തിരിച്ചു പോയത് എന്നും അമ്മ

💬 Comments

View all comments