Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]
മീഡിയയുടെയും പബ്ലിക്ന്റെയും ഭാഗത്തു നിന്ന് വിമർശനം ഉയരുന്നതിനാലാണത്... അല്ലേലും കൊച്ചു കുഞ്ഞുങ്ങളോ സ്ത്രീകളോ കാണാതാകുന്നതിന്റെ ഗൗരവമൊന്നും ചെറുപ്പക്കാരായ ആണുങ്ങൾ കാണാതെയാകുമ്പോൾ പോലീസ് നൽകാറില്ലല്ലോ....സുദേവന്റെ പാസ്റ്റ്നെപ്പറ്റിയും മറ്റു ബാക്ഗ്രൗണ്ടിനെപ്പറ്റിയുമെല്ലാം അന്വേഷിക്കുന്നുണ്ട്....എത്രയും പെട്ടന്ന് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് എന്ന് സർ പറഞ്ഞു.....
ഓഫീസിൽ കുറച്ച് എമർജൻസി വർക്ക് പെന്റിങ് ഉണ്ടായിരുന്നതിനാൽ അരമണിക്കൂർ കൂടി കഴിഞ്ഞാണ് എനിക്ക് ഇറങ്ങാൻ പറ്റിയത്.....സെലിനോട് കാര്യം പറഞ്ഞ് ഞാൻ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.....
ഹോസ്പിറ്റലിൽ സുദേവന്റെ അങ്കിളും അദ്ദേഹത്തിന്റെ ഒന്ന് രണ്ട് പരിചയക്കാരും ഉണ്ടായിരുന്നു....അച്ഛനും സുരേന്ദ്രനങ്കിളും അളിയൻ നടേശനും എത്തിയിട്ടുണ്ട്.....അവിടെ ഉണ്ടായിരുന്ന പോലീസ്ന്റെ അനുവാദം വാങ്ങി ഞാൻ അകത്തു കയറി സുദേവന്റെ ഡെഡ് ബോഡി കണ്ടു....മുൻപ് ഒരിക്കൽ അവന്റെ ഫോട്ടോ ചേട്ടൻ ഫോണിൽ കാണിച്ചു തന്ന ഓർമ എനിക്കുണ്ടായിരുന്നു....ഇപ്പോൾ ആദ്യമായി നേരിട്ട് കണ്ടത് ആ ചെറുപ്പക്കാരന്റെ ജീവനില്ലാത്ത ശരീരവും....വല്ലാത്ത ഒരു തളർച്ച തോന്നി ആ നിമിഷം എന്റെ മനസ്സിന്.....
കുറച്ച് സമയം കൂടി കഴിഞ്ഞാൽ ബോഡി പോസ്റ്റ്‌മാർട്ടത്തിന് കൊണ്ട് പോകുമെന്നു അവിടെ അറ്റെൻഡർ പറയുന്നത് കേട്ടു.....
പുറത്തിറങ്ങി അച്ഛനോട് ഭദ്ര എവിടെ എന്ന് അന്വേഷിച്ചു....അവൾ കുറച്ച് മുൻപ് രേഷ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങി എന്ന് അച്ഛൻ പറഞ്ഞു.....സുദേവന്റെ മരണവാർത്ത അറിഞ്ഞു ആകെ തകർന്ന് നിന്നിരുന്ന അവൾ ഇവിടെ വന്ന് അവന്റെ മൃതദേഹം കൂടി കണ്ടതോടെ സമനില തെറ്റിയ അവസ്ഥയിൽ ആയിരുന്നു.... കരഞ്ഞു ബഹളമുണ്ടാക്കിയ അവളെ അച്ഛനും അങ്കിളും ചേർന്ന് ആശ്വസിപ്പിച്ചു നിർബന്ധപൂർവ്വം രേഷ്മയോടൊപ്പം തിരിച്ചു വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു....
സുദേവന്റെ വിയോഗത്തിൽ ദുഃഖം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടുന്ന അവന്റെ അങ്കിളിനെ എന്ത് പറഞ്ഞു സ്വാന്തനിപ്പിക്കണമെന്നറിയാതെ ഞങ്ങൾ എല്ലാവരും വിഷമിച്ചു......അന്വേഷണത്തിന്റെ
💬 Comments
View all comments