Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]
ബിൽഡിങ്ങിൽ നിന്നും ഒരു ചെറുപ്പക്കാരന്റെ ഡെഡ് ബോഡി കണ്ടെടുത്തിട്ടുണ്ട്....കുറച്ചു ദിവസത്തെ പഴക്കം ഉണ്ട് അതിനു.....ലഭിച്ച
അടയാളങ്ങൾ വച്ചു പോലീസ് അന്വേഷിച്ചപ്പോൾ ബോഡി ആരുടേതാന്ന് തിരിച്ചറിഞ്ഞു.....
അത്..... അത് സുദേവിന്റെ ബോഡി ആണ്..... കൊലപാതകം ആണെന്നാണ് പോലീസ് പറയുന്നത്....""അത് പറയുമ്പോൾ ചേട്ടന്റെ ശബ്ദവും പതറിയിരുന്നു......
"'ഡാ നീ എന്താ പറയുന്നേ....ഇത് സത്യം തന്നെയാണോ....""
ഞാനും ആകെ വല്ലാതെ ആയിരുന്നു ആ വാർത്ത കേട്ടിട്ട്.....
"അതേടാ...സുദേവിന്റെ അങ്കിൾ വന്നു ബോഡി ഐഡന്റിഫൈ ചെയ്തു.....""
"അപ്പോൾ അവൻ അന്ന് അയച്ച മെസ്സേജും മറ്റും.....?? ''
"അറിയില്ല...എന്തൊക്കയൊ മിസ്റ്ററി ഉണ്ട്....പോലീസ് അന്വേഷണം ഉണ്ടാകും...""
""വീട്ടിലറിഞ്ഞോ....?? ഭദ്ര...?? ""
"ഉവ്വ് അച്ഛൻ ഭദ്രയോട് കാര്യം പറഞ്ഞു....അവളാകെ കരച്ചിൽ ആയിരുന്നു.....സുദേവനെ കാണണം എന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ അച്ഛൻ പറഞ്ഞു നീ വന്നിട്ട് പോകാം എന്ന്.....പക്ഷെ അവൾ.....?? ""
"അവൾ.....?? അവളെന്താ ചെയ്തേ....???? '''
""ഭദ്ര രേഷ്മയെ വിളിച്ചു വരുത്തി.....രേഷ്മ അവളെയും കൂട്ടികൊണ്ട് പോയിട്ടുണ്ട് ആശുപത്രിയിലേക്ക് സുദേവന്റെ ബോഡി കാണാൻ....അമല ഹോസ്പിറ്റലിലേക്കാണ് ബോഡി കൊണ്ട് പോയിരിക്കുന്നത് പോസ്റ്റ്‌മാർട്ടം ചെയ്യാൻ....നീ ഫ്രീ ആകുമെങ്കിൽ അങ്ങോട്ട് ഒന്ന് ചെല്ല്....ഭദ്ര അവിടെ ഉള്ളതല്ലേ...പോയി അവളെയും കൂട്ടി കൊണ്ട് വായോ.....""
''ശരി ഏട്ടാ......"""
ചേട്ടനോട് സംസാരിച്ചു ഫോൺ വച്ചപ്പോഴാണ് രാജശേഖർ സർന്റെ മിസ്സ്ഡ് കാൾ വന്നിട്ടുള്ളത് ഞാൻ ശ്രദ്ധിക്കുന്നത്......സാറും ഈ കാര്യം അറിയിക്കാൻ വിളിച്ചതാകും എന്നു എനിക്ക് തോന്നി....ഞാൻ സാറിനെ വിളിച്ചു സംസാരിച്ചു.....സുദേവന്റെത് കൊലപാതകം ആണെന്ന് പ്രൈമറി ഇൻവെസ്റ്റിഗേഷനിൽ നിന്നും ബോധ്യമായതിനാൽ പോലീസ് കേസന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്..... മിസ്സിംഗ് കേസ് ആയിരുന്ന സമയത്ത് അതിനു വേണ്ട പ്രാധാന്യം കൊടുക്കാതിരുന്നതിന്റെ പേരിൽ പോലീസിന്റെ നേരെ
💬 Comments
View all comments