Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]
മോണിറ്റർ ചെയ്യാമെന്നും എന്തെങ്കിലും പ്രോഗ്രസ്സ് ഉണ്ടേൽ അറിയിക്കാം എന്നും സർ പറഞ്ഞു.....പോലീസ് ഒരു തവണ ഭദ്രയേയും ഫോണിൽ കോൺടാക്ട് ചെയ്തിരുന്നു, സുദേവനെപ്പറ്റി എന്തൊക്കയോ ചോദിച്ചറിയാൻ...അച്ഛനാണ് അത് എന്നോട് പറഞ്ഞത്....ഭദ്ര എന്നോട് ഒന്നും പറയാറില്ല...എന്തേലും ചോദിച്ചാൽ അതിനു മാത്രം മറുപടി..അല്ലേൽ ഒരു മൂളൽ മാത്രം....എന്റെ കാര്യങ്ങളെല്ലാം അവൾ മുടക്കം കൂടാതെ ചെയ്യുന്നുണ്ട്...എനിക്ക് പതിവ് സമയത്ത് തന്നെ ഗ്രീൻ ടീ കൊണ്ട് വന്നു തരും... ഡ്രസ്സ് ഇസ്തിരിയിട്ട് കൊണ്ട് വന്നു വയ്ക്കും, ഭക്ഷണം വിളമ്പിത്തരും... അങ്ങനെ എല്ലാം...ഒന്നിനും അവൾ മുടക്കം വരുത്തിയില്ല...എല്ലാവരുടെയും മുൻപിൽ അവൾ എന്റെ ഉത്തമ ഭാര്യയാണ്....ഒരു ദിവസം അവൾ എന്റെ ഷൂ പോളിഷ് ചെയ്യുന്നത് കണ്ടപ്പോൾ ഞാനത് വിലക്കിയിരുന്നു...അവൾ ചെയ്തോളാം എന്നു പറഞ്ഞു പിന്നെയും ആ ജോലി തുടർന്നപ്പോൾ ഞാൻ 'വേണ്ട' എന്നു തീർത്തു പറഞ്ഞു....സ്വൽപ്പം പരുഷമായിരുന്നു എന്റെ ശബ്ദം അത് പറഞ്ഞപ്പോൾ... ആദ്യമായി അങ്ങനെ സംസാരിച്ചതിനാലാകാം അവളുടെ മിഴികളിൽ എന്നോട് അന്നേരം ഞാൻ ഭയം കണ്ടത്......ഒന്നും മിണ്ടാതെ തല കുനിച്ചു പോകാൻ തുനിഞ്ഞ അവളോട് പാവം തോന്നി ഞാൻ സോറി പറഞ്ഞുവെങ്കിലും എന്നെ ഒന്ന് നോക്കി, അവൾ അവിടെ നിന്നും പോയി.....
അങ്ങനെയിരിക്കെയാണ്, ഇടിതീ പോലെയുള്ള ആ വാർത്ത ഞങ്ങളെ തേടിയെത്തിയത്.........എന്റെയും ഭദ്രയുടെയും ദാമ്പത്യജീവിതത്തിൽ വിള്ളലുകൾ തീർക്കാൻ പോന്ന ആ ദുരന്തം....
ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ എനിക്ക് ചേട്ടന്റെ കാൾ വന്നു......
""ഹലോ ഏട്ടാ...."'
"ടാ മോനെ ഒരു പ്രശ്നം ഉണ്ട്....""
"എന്താ ഏട്ടാ....?? ""
""സുരേന്ദ്രനങ്കിൾ വിളിച്ച് കുറച്ച് മുൻപ് ഒരു വിവരം പറഞ്ഞു...പുഴയ്ക്കൽ പാടത്തിനരികിൽ കുറച്ച് കാലമായി കൺസ്ട്രക്ഷൻ മുടങ്ങി കിടക്കുന്ന
💬 Comments
View all comments