0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
കിടക്കുന്നത് എന്നു ഉറപ്പാക്കിയതിനു ശേഷം തന്നെയായിരുന്നു ഭദ്ര വന്ന് ബെഡിൽ കിടന്നത്..... നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ കുളിച്ചു ഡ്രസ്സ്‌ മാറി വന്നു കിടന്നതും ഞാൻ ഉറങ്ങിപ്പോയി...... **************************** വിവാഹം കഴിഞ്ഞിട്ട് നാലു ദിവസമാകുന്നു....ഞാനും ഭദ്രയും ഇപ്പോഴും മറ്റുള്ളവരുടെ മുന്നിൽ നല്ല ഭാര്യയും ഭർത്താവുമാണ്.....എന്നാൽ ബെഡ്‌റൂമിനകത്ത് അപരിചിതത്വത്തിന്റെ എന്നോണമുള്ള വേലിക്കെട്ട് ഞങ്ങളെ പരസ്പരം ഇപ്പോഴും അകറ്റി നിർത്തിയിരിക്കുകയാണ്.....ഇനിയും കാരണം വ്യക്തമാകാത്ത ഒരു അകൽച്ച...സ്നേഹിച്ച പെണ്ണ് സ്വന്തം ഭാര്യയായിട്ടും അവളുമൊത്തു സന്തോഷകരമായ ജീവിതം ഇന്നും എനിക്ക് അന്യമാണ്....ചുറ്റുമുള്ളവർ അറിഞ്ഞാൽ ഒരുപാട് വിഷമിക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ഇത് വരെയും ഞാൻ ആരോടും ഒന്നും പറയാതിരുന്നത്....ഏട്ടത്തിക്കെന്തോ സംശയമൊക്കെ ഉണ്ട് ഭദ്രയുടെ എന്നോടുള്ള പെരുമാറ്റത്തിൽ...എന്നോട് അതിനെപ്പറ്റി സൂചിപ്പിച്ചുവെങ്കിലും ഞാൻ ഒന്നും വിട്ടു പറയാൻ പോയില്ല...അല്പം വൈകിയാലും ഭദ്രയുമൊത്ത് ഞാൻ ആഗ്രഹിച്ച പോലെ ഒരു ജീവിതം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ചാണ് ഓരോ നിമിഷവും മുന്നോട്ട് പോകുന്നത്.... ദിനേഷേട്ടനും മീനാക്ഷിയും കുഞ്ഞും ദുബായിലെക്ക് മടങ്ങി.....പിറ്റേ ദിവസം രേഷ്മയുടെ ഹസ്ബെൻറ് മിഥുനും ഓസ്ട്രേലിയയിലേക്കും പോയി....രേഷ്മയും ഒരു മാസത്തിനുള്ളിൽ അങ്ങോട്ട് പോകും.... ഇടയ്ക്ക് ഒരു ദിവസം രേഷ്മ വീട്ടിൽ വന്നിരുന്നു എന്ന് അമ്മ പറഞ്ഞു....പകൽ മുഴുവൻ ഭദ്രയോടൊപ്പം ചിലവഴിച്ച അവൾ, ഞാൻ ഓഫീസിൽ നിന്നും എത്തുന്നതിനു മുൻപ് മടങ്ങിപോയിരുന്നു...... സെലിനുമായുള്ള സൗഹൃദം ആയിരുന്നു എനിക്ക് പലപ്പോഴും ഒരു റിലീഫ് ആയിരുന്നത്..... സുദേവനെപ്പറ്റിയുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്... ഇത് വരെയും കാര്യമായ വിവരങ്ങളൊന്നും ഇല്ലാ...അവൻ സ്വന്തം ഇഷ്ട്ടപ്രകാരം
തന്നെ മാറി നിൽക്കുന്നതാണേൽ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും എന്നാണ് പോലീസ് പറയുന്നത്....ഞാൻ രാജശേഖർ സാറിനോടും ആ കേസിനെപ്പറ്റി അന്വേഷിച്ചിരുന്നു.....അന്വേഷണചുമതല അദ്ദേഹത്തിന് അല്ലെങ്കിലും ആ കേസ് താൻ

💬 Comments

View all comments