0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
വെയർ ലെഹൻഗ ആയിരുന്നു ഭദ്രയുടെ ഡ്രസ്സ്‌...എന്റേത് സെയിം കളർ കോട്ട് സ്യൂട്ടും.......ക്യാമറകണ്ണുകൾ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് എന്റെ ഭാര്യയുടെ മനോഹരമായ ആ പുഞ്ചിരി എനിക്ക് പിന്നെയും കാണുവാൻ സാധിച്ചത്.... സെലിൻ പറഞ്ഞ പോലെ സമയത്ത് തന്നെ എത്തിയിരുന്നു....മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഞങ്ങൾ കാണുന്നത്....എന്നാൽ ഒരുപാട് നാളുകൾ കൂടി കാണുന്ന പോലെ ഒരു ഫീൽ...കണ്ട നിമിഷം അവളെ ഒന്ന് ഹഗ്ഗ് ചെയ്യണമെന്നു പോലും എനിക്ക് തോന്നിപ്പോയി...അവളും അത് ആഗ്രഹിച്ചിരുന്നു എന്ന് തോന്നി....വളരെ കുറച്ച് നാളുകൾ കൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ ഉടലെടുത്ത ആല്മബന്ധം അത്രയും വലുതായിരുന്നു....സെലിനെയും മമ്മിയേയും മായയേയും ഞാൻ ഭദ്രയ്ക്ക് പരിചയപ്പെടുത്തി.....അപ്പോഴത്തെ സാഹചര്യത്തിൽ പരസ്പരം സംസാരിക്കണമെന്നു ഞാനും സെലിനും ആഗ്രഹിച്ചെങ്കിലും അതിന് സാധിക്കില്ലായിരുന്നു... ഫോൺ വിളിച്ചപ്പോഴും ഭദ്ര എന്നോട് കാണിക്കുന്ന അകൽച്ചയെപ്പറ്റി മനപൂർവ്വം സെലിനോട് പറയാതിരുന്നതാണ്...എല്ലാം ശരിയാകും എന്ന വിശ്വാസം കൈ വിടാത്തതു തന്നെ ആണ് അതിനു കാരണം....ഫോട്ടോ എടുത്തു അരികിൽ നിന്നും മാറുന്നതിനിടയിൽ എന്റെ വലതു കയ്യിൽ കോർത്തു പിടിച്ചു അമർത്തിയുള്ള സെലിന്റെ ആ പുഞ്ചിരി, എനിക്ക് അപ്പോഴത്തെ മാനസികസംഘർഷത്തിൽ നിന്നും വലിയൊരു ആശ്വാസം നൽകുന്നതായിരുന്നു....... ചിലപ്പോൾ വരാൻ സാധിക്കില്ല എന്ന് പറഞ്ഞുവെങ്കിലും, ശ്രീലതാ മാഡവും രാജശേഖർ സാറും പാർട്ടിക്ക് വന്നതും എനിക്ക് ഒരുപാട് സന്തോഷം നൽകി....സാറിനു തൃശ്ശൂരിലേക്ക് ട്രാൻസ്ഫർ ആണ്..ഈ ആഴ്ച തന്നെ ചാർജ് എടുക്കും....മാമന്റെയും മേമയുടെയും മക്കളും മരുമക്കളുമെല്ലാം എത്തിയിരുന്നു....ഒരു വിധം ബന്ധു ജനങ്ങളും ഓഫീസിലെ മറ്റു സഹപ്രവർത്തകരും നാട്ടുകാരുമെല്ലാം പങ്കെടുത്തിട്ടുണ്ട്.....റിസപ്ഷൻ അവസാനിക്കുമ്പോൾ ഏകദേശം പതിനൊന്നു മണി ആകാറായിരുന്നു......... അന്ന് രാത്രിയിലും കിടപ്പ് മുറിയിലെ ഭദ്രയുടെ പെരുമാറ്റം ഇന്നലത്തെത് പോലെയായിരുന്നു... ഞാൻ സോഫയിൽ തന്നെ അല്ലേ

💬 Comments

View all comments