0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
അവളുടെ അധരങ്ങളും പതിയെ ചലിക്കുന്നത് ഞാൻ കണ്ടു...ഒടുവിൽ തൊഴുതിറങ്ങുമ്പോൾ നെറ്റിയിൽ തൊട്ട ചന്ദനത്തിൽ നിന്നും അല്പ്പം എടുത്തു അവൾ താലിയിൽ തൊടുവിച്ചു....സാധാരണ സുമംഗലിയായ സ്ത്രീകൾ അങ്ങനെ ചെയ്യുന്നത് മുൻപും ശ്രദ്ധിച്ചിട്ടുണ്ട്.....ഭദ്രയുടെ മൗനവും അകൽച്ചയും സമ്മാനിക്കുന്ന മാനസിക പിരിമുറക്കങ്ങൾക്കിടയിലും അവളുടെ അത്തരം പ്രവർത്തികൾ എന്നെ ഒരുപാട് ആനന്ദിപ്പിച്ചിരുന്നു..... **************************** അതിരാവിലെ തന്നെ വീട്ടിൽ പന്തലും അലങ്കാരപ്പണികളും മറ്റു ഒരുക്കങ്ങളും നടത്താൻ പണിക്കാർ എത്തിയിരുന്നു....കാറ്ററിംഗ് ശരതിനെ ആണ് ഏല്പിച്ചത്.... രാവിലെ തൊട്ട് ബന്ധുക്കളും വന്നു തുടങ്ങിയിരുന്നതിനാൽ ആകെ തിരക്കും ബഹളവുമായിരുന്നു പകൽ മുഴുവൻ...ഭദ്രയെ ശരിക്കുമൊന്ന് തനിച്ചു കാണാൻ പോലും പറ്റിയില്ല....ഭക്ഷണം കഴിക്കുമ്പോഴും ഞങ്ങൾ ഒരുമില്ല ഇരുന്നത്.... ഇടയ്ക്ക് സെലിനെ വിളിച്ചപ്പോൾ അവളും മമ്മിയും മായയും റിസെപ്ഷന്റെ സമയത്തു തന്നെ എത്തുമെന്നു പറഞ്ഞു..... ഞാൻ മിക്ക സമയവും ശരത്തിന്റെയും വിനുവിന്റെയും ജിതിന്റെയും ഒപ്പമായിരുന്നു..അച്ഛനും ചേട്ടനും മാമനുമെല്ലാം റിസപ്ഷൻന്റെ കാര്യങ്ങൾ ഒരുക്കുന്നതിലും അതിഥികളെ സ്വീകരിക്കുന്ന തിരക്കിലുമാണ്... ഉച്ച കഴിഞ്ഞ് ഭദ്രയുടെ വീട്ടുകാർ എത്തി.....വന്ന സമയം മുതൽ രേഷ്മ ഭദ്രയുടെ ഒപ്പം തന്നെയുണ്ട്....അവരുടെ പെരുമാറ്റം കണ്ടാൽ ഏട്ടത്തി പറഞ്ഞതിനു വിപരീതമായി മീനാക്ഷിയെക്കാൾ അടുപ്പം ഭദ്രയ്ക്ക് രേഷ്മയുമായിട്ടാന്ന് തോന്നും...... പകൽ സമയം ഇടയ്ക്ക് ഒന്ന് റൂമിൽ പോയപ്പോൾ അമ്മയും ഏട്ടത്തിയും മീനാക്ഷിയും മേമയുമെല്ലാം കാര്യമായി എന്തൊക്കയൊ അവരുടെ ആഭരണങ്ങൾ ഭദ്രയ്ക്ക് സമ്മാനിക്കുന്നത് ഞാൻ കണ്ടിരുന്നു....വീട്ടിൽ എല്ലാവർക്കും ഭദ്രയെ ഇഷ്ട്ടമാണ്...അവൾക്ക് അവരെ തിരിച്ചും.....ദേവൂട്ടിയെ സ്വന്തം മോളെ പോലെയാണ് ഭദ്ര എടുത്തുകൊണ്ട് നടക്കുന്നത്....അപ്പോഴും എന്റെ അടുത്ത് മാത്രം അവൾ ഈ കാണിക്കുന്ന അകൽച്ച എന്നെ ഒരുപാട് കുത്തിനോവിക്കുന്നുണ്ടായിരുന്നു.......
രാത്രി ഏഴു മണിയോട് കൂടി റിസപ്ഷൻ ആരംഭിച്ചു....റോസ് കളർ പാർട്ടി

💬 Comments

View all comments