0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
പോലും ചെയ്യാതെ ഭദ്ര അമ്പലത്തിലേക്ക് തിരക്കിട്ട് നടന്നു പോയത് എന്നെ വല്ലാതെ വേദനിപ്പിച്ചു... അമ്പലത്തിലെ പടവുകൾ കയറി പോകുന്ന എന്റെ പെണ്ണിന്റെ അഴിഞ്ഞുലഞ്ഞ കാർക്കൂന്തൽ പൊതിഞ്ഞു പിടിച്ച പിന്നഴകിലേക്ക് അറിയാതെ ആണെങ്കിലും മിഴികൾ പതിഞ്ഞിരുന്നു അന്നേരം.....
അവിടെ നിന്നും തൊഴുത് ഇറങ്ങി നേരെ ഞങ്ങൾ കുടുംബക്ഷേത്രത്തിലേക്കു പോയി....അവിടെ വിവാഹത്തിനോടനുബന്ധിച്ച്‌ എന്തൊക്കയോ ചടങ്ങുകളും വഴിപാടുകളും വീട്ടുകാർ ഏർപ്പാടാക്കിയിരുന്നു...തൊഴുതു പ്രദക്ഷിണം ചെയ്ത് വന്ന ഞങ്ങളെ ശ്രീ കോവിലിനു മുൻപിലായി ആഭിമുഖമാക്കി നിർത്തി....അമ്മ ഭദ്രയുടെ കഴുത്തിലെ താലി ചരടു ഊരി അതിൽ നിന്നും താലി അഴിച്ചു വാങ്ങി ഇന്നലെ വാങ്ങിയ സ്വർണ്ണമാലയിൽ കോർത്തിട്ടു പൂജിക്കാൻ നൽകി...ഏഴര പവനോളം തൂക്കമുള്ള മാലയാണ്....ഉള്ളത് പറയാലോ ജ്വല്ലറിക്കാർ അയച്ചു തന്ന ഇൻവോയ്‌സ്‌ഉം ബില്ലും കണ്ട് എന്റെ കിളി പറന്നിരുന്നു....??പേയ്‌മെന്റ് ഇന്നലെ തന്നെ ഞാൻ ചെയ്തു...ഏകദേശം എന്റെ ആറ് മാസത്തെ സാലറി ഒറ്റയടിക്ക് പോയി...?? ഒരു ട്രെഡിഷണൽ ഡിസൈനിലുള്ള മാല ആണ്...നല്ല നീളമുള്ളത്.....ശക്തിസ്വരൂപിണിയായി എഴുന്നള്ളി നിൽക്കുന്ന ഭഗവതിയുടെ ചിത്രം ആലേഖനം ചെയ്‌ത ഒരു ലോക്കറ്റും ഉണ്ട് അതിന്മേൽ.......മാലയുടെ വില ഒന്നുമല്ല പ്രശ്നം....അതിന്റെ അവകാശിയായ എന്റെ പെണ്ണ് എന്നോടൊന്നു മിണ്ടാൻ പോലും കൂട്ടാക്കാതെ കടന്നല് കുത്തിയ പോലെ മുഖവും വീർപ്പിച്ചു നടപ്പാണ്.....എത്ര ശ്രമിച്ചിട്ടും എന്താ കാരണമെന്ന് അവൾ വിട്ടു പറയുന്നുമില്ല....പുല്ല്....എല്ലാം പതിയെ ശരിയാകും എന്ന വിശ്വാസത്തിൽ തന്നെയാണ് ഞാൻ..... താലി അണിയിക്കുമ്പോഴും, സിന്ദൂരം തൊടുവിക്കുമ്പോഴും ഭദ്ര തല കുമ്പിട്ട് പ്രാർത്ഥിച്ചു നിൽക്കുകയായിരുന്നു.... ചടങ്ങുകളെല്ലാം കഴിഞ്ഞ് പോരുമ്പോൾ, ആ തിരുനടയിൽ നിന്ന് ഒരുപാട് നേരം കണ്ണടച്ചു പ്രാർത്ഥിക്കുന്ന ഭദ്രയെത്തന്നെ ഞാൻ അല്പനേരം നോക്കി നിന്നു...മനസ്സിൽ ഉരുവിടുന്ന പ്രാർത്ഥനാ മന്ത്രങ്ങൾക്കൊപ്പം അനുസൃതമായി

💬 Comments

View all comments