0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
അന്ന് ലീവ് എടുത്തു....രാത്രി ലേറ്റ് ആയതിനാൽ ഫോൺ ചെയ്യാൻ നിൽക്കാതെ സെലിനോട് കാര്യം പറഞ്ഞു ഒരു മെസ്സേജ് ഇട്ടിരുന്നു തലേന്ന്.... ജോഗ്ഗിങ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ഏട്ടത്തി ആയിരുന്നു എനിക്ക് ഗ്രീൻ ടീ കൊണ്ട് തന്നത്.....കല്യാണം കഴിഞ്ഞ പിറ്റേ ദിവസം തൊട്ട് ഭദ്രയായിരുന്നു കൊണ്ട് തരാറ്....ഏട്ടത്തിയോട് ഭദ്രയെ തിരക്കിയെങ്കിലും അവൾ അടുക്കളയിൽ ആണെന്നു പറഞ്ഞു ഏട്ടത്തി പോയി.....ഏതോ ക്ലയന്റ്മായി മീറ്റിംഗ് ഉള്ളതിനാൽ ചേട്ടൻ അന്ന് നേരത്തെ പോയിരുന്നു....കുറച്ച് നേരം ദേവൂട്ടിയെയും കൊഞ്ചിച്ചിരുന്ന ഞാൻ റൂമിലേക്ക് ചെന്നു... കാബോർഡിൽ നിന്ന് ബാത്‌ടവലുമെടുത്ത് തിരിയവേ ആണ് പുറകിൽ വന്നു നിൽക്കുന്ന ഭദ്രയെ ഞാൻ കണ്ടത്..... കുളി കഴിഞ്ഞു തലയിൽ തോർത്തും ചുറ്റിയുള്ള നിൽപ്പാണ് കക്ഷി....ഒരു ലൈറ്റ് ബ്ലൂ കളർ മാക്സി ആണ് വേഷം......കുളിച്ചു ഫ്രഷ് ആയി ആണ് നിൽക്കുന്നതെങ്കിലും കണ്ണുകളിൽ നേരത്തെ കണ്ട ക്ഷീണം അപ്പോഴും മാറിയിരുന്നില്ല....ഇന്നലെ ഇവൾ ശരിക്കും ഉറങ്ങിയിട്ടില്ലന്നു എനിക്ക് ഉറപ്പായി...... ""എപ്പോഴോ സ്റ്റേഷനിലേക്ക് പോകുന്നെ...."" അല്പം കനത്ത ശബ്ദത്തിൽ തന്നെയായിരുന്നു എന്റെ ഭാര്യയുടെ ചോദ്യം.....
"അരമണിക്കൂർ കൂടി കഴിഞ്ഞാൽ ഇറങ്ങാം...ഞാനൊന്ന് കുളിച്ചു റെഡിയായിക്കോട്ടേ...." ""ഹ്മ്മ് ശരി....."" അതും പറഞ്ഞു ഗൗരവം വിടാതെ ചുണ്ട് കൂട്ടിപ്പിടിച്ച്‌ കൊണ്ട് ചവിട്ടി തുള്ളി പോകുന്ന പെണ്ണിനെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വന്നത്......എന്താ അവളുടെ ഒരു ജാഡ.....എന്നോട് ഇത്രയ്ക്കും വെയിറ്റ് ഇടാൻ മാത്രം ഞാൻ എന്താ ചെയ്‌തെന്ന് ഒരേത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ......ഈ പെണ്ണ് എന്ന് പറയുന്നത് ഒരു വല്ലാത്ത സംഭവം തന്നെയാ... നമ്മൾ എത്ര തല കുത്തി മറിഞ്ഞാലും അവരെ മനസ്സിലാക്കാൻ ഇത്തിരി പാട് തന്നെയാണ്...... കുളി കഴിഞ്ഞു

💬 Comments

View all comments