Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]
വന്നപ്പോൾ എനിക്ക് ഇടാനുള്ള ഡ്രസ്സ് ഒന്നും ഇസ്തിരി ഇട്ട് എടുത്തു വച്ചിട്ടില്ല....
ഭദ്ര ചെയ്തിട്ടുണ്ടാകുമെന്ന് കരുതി ഏട്ടത്തിയും അത് ശ്രദ്ധിച്ചിണ്ടാവില്ലന്ന് എനിക്ക് തോന്നി...... കബോർഡിൽ നിന്നും ചുളിവില്ലാത്ത ഒരു ചെക്ക് ഷർട്ട് നോക്കിയെടുത്തിട്ട് ഒരു ബ്ലു കളർ ജീൻസും വലിച്ചു കേറ്റി ഷൂവും കെട്ടി താഴേക്ക് ചെന്നു.....കട്ടിലിന്റെ ക്രാസിയിൽ ഭദ്ര നേരത്തെ ഇട്ടിരുന്ന മാക്സി അഴിച്ചിട്ടിരിക്കുന്നത് ഞാൻ കണ്ടിരുന്നു....ഒരു പക്ഷെ ഞാൻ കുളിക്കാൻ കേറിയ സമയത്ത് അവൾ വന്ന് ഡ്രസ്സ് മാറിപോയിട്ടുണ്ടാകും....
താഴേക്ക് ചെല്ലുമ്പോൾ ഭദ്ര റെഡിയായി എന്നെയും കാത്തു ഇരിക്കുന്നുണ്ടായിരുന്നു......നല്ല ഇറക്കമുള്ള ഒരു ഡാർക്ക് ഗ്രീൻ കളർ ഫുൾ സ്ലീവ് ചുരിദാർ ടോപ്പും ബ്ലാക്ക് ലെഗ്ഗിൻസുമാണ് വേഷം... ബ്ലാക്ക് കളർ ഷാൾ ഇടത് തോളിലൂടെ മാത്രമായി മുന്നിലേക്കും പിന്നിലേക്കും പകുത്തിട്ടിരിക്കുന്നു.....
ഒരുമിച്ചിരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഞങ്ങൾ അമ്മയോടും ഏട്ടത്തിയോടും പറഞ്ഞ് ഇറങ്ങി...പാടത്ത് പണിക്കാർ ഉള്ളതിനാൽ അച്ഛൻ അങ്ങോട്ട് പോയിരിക്കുകയായിരുന്നു....
കാറിലിരിക്കുമ്പോഴും ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല....എനിക്ക് അവളോട് സംസാരിക്കണമെന്നുണ്ടായിരുന്നേങ്കിലും എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ, ഗൗരവത്തോടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഭദ്രയെ കണ്ടപ്പോൾ ഞാനൊന്ന് മടിച്ചു....ഒന്നാമതെ എന്ത് ചോദിച്ചാലും മറുപടി ഇല്ലാ...പോരാത്തതിന് ഇന്നലെ തൊട്ട് അത് വരെയും ഇല്ലാതിരുന്ന ഒരു ഗൗരവവും കലിപ്പിച്ച നോട്ടവും....'ഒരുപാട് മോഹിച്ച പെണ്ണിനെ തന്നെ ഒടുക്കം ഭാര്യയായി കിട്ടിയിട്ടും എന്റെ അവസ്ഥ നോക്ക് ദൈവമേ............ഒന്ന് നേരെ ചൊവ്വേ മിണ്ടാൻ പോലും ലവള് സമ്മതിക്കുന്നില്ല.....' യാത്രക്കിടയിൽ ഭദ്രയുടെ ഫോണിലേക്ക് ആരുടെയോ കാൾ വരുന്നതും അവൾ അത് അറ്റൻഡ് ചെയ്യാതെ കട്ട് ചെയ്യുന്നതും ഞാൻ കണ്ടു....പിന്നെ ആർക്കോ കാര്യമായി മെസ്സേജ് ടൈപ്പ്
💬 Comments
View all comments