0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
വരികയാണന്നും എസ് ഐ പറഞ്ഞു..... പിന്നെ രണ്ട് ഉദ്യോഗസ്ഥരും ഭദ്രയോട് സുദേവനെപ്പറ്റി ചോദിക്കാൻ തുടങ്ങി.... തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മറുപടിയായി അവൾ പറഞ്ഞു കൊണ്ടിരുന്നു.....സുദേവനുമായുള്ള വിവാഹം മുടങ്ങിയതും തുടർന്ന് എന്നെ വിവാഹം ചെയ്യേണ്ടി വന്ന സാഹചര്യത്തെപ്പറ്റിയുമെല്ലാം പറയുമ്പോൾ ഭദ്രയ്ക്ക് എന്നോട് എന്തോ ഇഷ്ട്ടക്കുറവോ ദേഷ്യമോ ഉള്ളതായി പ്രകടമായിരുന്നു വാക്കുകളിൽ....ഇടയ്ക്ക് പോലീസുകാർ എന്നോട് ചോദിച്ചതിന് മറുപടി പറയവേ എന്നെ തന്നെ രൂക്ഷമായി ഭദ്ര നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു....ആ ഉദ്യോഗസ്ഥർക്ക് പോലും ഭദ്രയുടെ സംസാരത്തിൽ നിന്നും, അവൾക്ക് എന്നോടുള്ള സമീപനത്തിൽ എന്തൊക്കയോ പൊരുത്തക്കേടുകൾ ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നി....അത് പോലെയായിരുന്നു അവളുടെ പെരുമാറ്റം....സാധാരണക്കാർക്ക് പോലും ഡൌട്ട് അടിക്കും..അപ്പോൾ പിന്നെ പോലീസുകാരുടെ കാര്യം പറയേണ്ടതുണ്ടോ.....?? ഞാനൽപ്പം അസ്വസ്ഥനായിരുന്നു അന്നേരം.... ഒടുക്കം സുദേവന് ശത്രുക്കൾ ആരെങ്കിലും ഉള്ളതായി അറിയുമോ എന്നും അങ്ങനെയാരെങ്കിലും ഉള്ളതായി സുദേവൻ തന്നെ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ എന്നും സി ഐ ഭദ്രയോട് ആവർത്തിച്ച് ചോദിച്ചു.... അൽപ്പനേരത്തെ മൗനത്തിനു ശേഷമായിരുന്നു ഭദ്ര അതിനു മറുപടി പറഞ്ഞത്..... "ഇല്ലാ....."' "നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ ഇക്കാര്യത്തിൽ......???? "" "'ഉവ്വ്..... "'
""ആരെ.....??? "' ആകാംഷയോടെയായിരുന്നു എസ് ഐ ഭദ്രയോട് അത് ചോദിച്ചത്..... ""ഇയാളെ തന്നെ.... ഇയാളെ തന്നെയാണ് സർ എനിക്ക് സംശയം...... ദേവേട്ടന്റെ കൊലപാതകത്തിനു പിന്നിൽ ഇയാള് തന്നെയാണന്നാണ് എനിക്ക് തോന്നുന്നത്.....എന്നെ വിവാഹം കഴിക്കാൻ വേണ്ടി കൊന്നു കളഞ്ഞതാകും ഇയാളെന്റെ ദേവേട്ടനെ..........""' ഇടറിയ ശബ്ദത്തിലും അവിടെ മുഴങ്ങി കേട്ട ഭദ്രയുടെ ആ വാക്കുകൾ ഉളവാക്കിയ ഞെട്ടലിൽ അരികിലേക്ക് നോക്കിയ ഞാൻ കാണുന്നത് എന്റെ നേരെ വിരൽ ചൂണ്ടി ക്രോധത്തോടെ ചീറുന്ന ഭദ്രയെയാണ്...കലി പൂണ്ട് ആ

💬 Comments

View all comments