0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.5K
പറഞ്ഞു അയാൾ എല്ലാവരോടും മാപ്പ് അപേക്ഷിക്കുന്നുണ്ടായിരുന്നു..... സുദേവന്റെ താല്പര്യപ്രകാരം തന്നെയായിരുന്നു ഈ വിവാഹം ഉറപ്പിച്ചത്...രേഷ്മയുടെ വിവാഹത്തിന്റെയന്ന് ഭദ്രയെ കണ്ട് ഇഷ്ട്ടപ്പെട്ട അവൻ അവന്റെ അങ്കിളിനോട്‌ കാര്യം പറയുകയും അദ്ദേഹം പരിചയക്കാരനായ നടേശൻ വഴി തൊട്ടടുത്ത ദിവസം തന്നെ വിവാഹാലോചനയുമായി വരികയുമായിരുന്നു.... സുദേവന്റെ അങ്കിൾ മിഥുന്റെ ഒരു അകന്ന ബന്ധു കൂടി ആയിരുന്നതിനാലും ആ പ്രപ്പൊസ്സൽ എല്ലാവർക്കും സ്വീകാര്യമായിരുന്നു...പിന്നെ നടേശന്റെ ഇടപെടലും....എല്ലാം തീരുമാനിച്ചു ഒടുക്കം ഈ കല്യാണദിവസം തന്നെ സുദേവൻ ഇങ്ങനെ ഒരു ചതി ചെയ്തതെന്തെന്ന് ആർക്കും ഇനിയും മനസ്സിലായിട്ടില്ല...ആകെ ഉള്ള ഒരു അറിവ് അവൻ അയച്ച ആ മെസ്സേജ് മാത്രമാണ്.... പക്ഷെ അപ്പോഴും അവന്റെ കാറും മൊബൈൽ ഫോണും വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഈ സംഭവത്തിൽ ദുരൂഹത ബാക്കിയാക്കുന്നുണ്ട്.... അത് കൊണ്ട് സുദേവന്റെ അങ്കിൾ രാവിലെ തന്നെ പോലീസ് സ്റ്റേഷനിൽ പോയി 'man missing' ന് ഒരു കംപ്ലയിന്റ് ഫയൽ ചെയ്‌തിട്ടാണ് വന്നിരിക്കുന്നത്....
അല്പനേരം കൂടി കഴിഞ്ഞപ്പോൾ അദ്ദേഹം സുരേന്ദ്രനങ്കിൾന്റെ അടുത്ത് വന്നു വീണ്ടും ആ കൈകളിൽ പിടിച്ചു തന്റെ നിരപരാധിത്വം പറഞ്ഞു മനസ്സിലാക്കി മാപ്പ് അപേക്ഷിച്ചു... കുഞ്ഞുനാളിലെ അച്ഛനും അമ്മയും നഷ്ട്ടപ്പെട്ടു ആരുമില്ലാത്തവനായി മാറിയ സുദേവനെ വളർത്തിയതും പഠിപ്പിച്ചതും ആ മനുഷ്യനാണ്...ആ പാവം ഇന്ന് സുദേവൻ കാരണമുണ്ടായ അപമാനഭാരത്താൽ അത്രയും പേരുടെ മുന്നിലൂടെ തലകുമ്പിട്ടു വിതുമ്പി കൊണ്ട് ഇറങ്ങി പോകുന്ന കാഴ്ച അവിടെ കൂടി നിന്ന പലരിലും വിഷമമുണ്ടാക്കി... മുഹൂർത്തത്തിന്റെ സമയം ആരംഭിച്ചിരുന്നു അപ്പോൾ.... വന്നിട്ട് ആ നേരം വരെയും ഭദ്രയെ ഞാൻ കണ്ടിരുന്നില്ല....അവൾ ഗ്രീൻ റൂമിനകത്തു തന്നെയായിരുന്നു...ഏട്ടത്തിയും അമ്മയും അങ്ങോട്ട്‌ പോയി..കൂടെ മീനാക്ഷിയും

💬 Comments

View all comments