Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]
രേഷ്മയും...
എല്ലാവരും ആകെ സങ്കടപ്പെട്ടിരുന്നു.....
അച്ഛൻ ചേട്ടനേയും ദിനേഷേട്ടനെയും മാറ്റി നിർത്തി അവരോട് സംസാരിക്കുന്നുണ്ടായിരുന്നു....കുറച്ചു കഴിഞ്ഞു എന്റെ അടുത്തിരുന്ന ജിതിനും മിഥുനും അവരുടെ അടുത്ത് പോയി എന്തൊക്കെയോ ചോദിക്കുന്നുണ്ട്....ചേട്ടൻ അമ്മയെയും ഏട്ടത്തിയെയും അങ്ങോട്ട് വിളിച്ചു...അച്ഛൻ വന്ന് അമ്മയോടും ഏട്ടത്തിയോടും സംസാരിക്കുമ്പോൾ അമ്മയും ഏട്ടത്തിയും എന്നെ നോക്കുന്നുണ്ടായിരുന്നു....
പിന്നെ അച്ഛൻ പൂജാരിയേയും സുരേന്ദ്രനങ്കിളിനെയും ഭാനുമതി ആന്റിയേയും വിളിച്ചു സംസാരിക്കുന്നതും കണ്ടു.... ആന്റി ഗ്രീൻ റൂമിലേക്ക് പോയതും അവർ എന്റെ അരികിലേക്ക് വരുന്നതു കണ്ട ഞാൻ എഴുന്നേറ്റു നിന്നു....
ആ നിമിഷം എന്റെ മനസ്സിൽ തോന്നിയ സംശയം ശരിവക്കുന്നത് തന്നെയായിരുന്നു അവർക്ക് പറയാൻ ഉണ്ടായിരുന്നത്.......
എന്റെ തോളിൽ കൈ വച്ചു കൊണ്ടാണ് അച്ഛൻ അത് പറഞ്ഞത്....
"മോനെ അനന്തു,, നിനക്ക് സമ്മതം ആണെങ്കിൽ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ഭദ്രയുടെ വിവാഹം നടക്കും....നീ ആ കുട്ടിയുടെ കഴുത്തിൽ താലി കെട്ടും....എന്താ നിനക്ക് സമ്മതമാണോ....?? ""
"അത് അച്ഛാ...ഞാൻ...""
ഞാൻ സംശയിച്ചത് തന്നെ ആണ് അച്ഛൻ പറഞ്ഞതെങ്കിലും പെട്ടന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ ഞാൻ ഒന്ന് അമ്പരന്നു പോയി എന്നതാണ് സത്യം....
"നിനക്ക് പൂർണ സമ്മതം ആണെങ്കിൽ മാത്രം മതി മോനെ....നിന്റെ ഇഷ്ട്ടം ആണ് അമ്മയ്ക്കും അച്ഛനും വലുത്...അത്രയേ വേണ്ടു ഞങ്ങൾക്ക്....''"
പെട്ടെന്നുള്ള എല്ലാവരുടെയും ആ തീരുമാനം എന്നെ വീർപ്പുമുട്ടിക്കുമോ എന്ന് കരുതിയ അമ്മ എന്റെ കവിളിൽ തഴുകി സ്വാന്തനിപ്പിച്ചു കൊണ്ട് പറഞ്ഞു....
""മോനെ നിനക്ക് ഭദ്രയെ ഇഷ്ട്ടമായിരുന്നു എന്ന് ഞങ്ങൾക്ക് അറിയാം...അവളെ വിവാഹം കഴിക്കാൻ മോൻ ആഗ്രഹിച്ചിരുന്നു എന്നതും...ആ കാര്യം ഞങ്ങൾ അറിയുന്നതിനു മുന്നേ സുദേവന്റെ ആലോചന വന്നതു കൊണ്ടാണ് അത് ഉറപ്പിച്ചത്....ഒരു
💬 Comments
View all comments