0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
മുഖമമർത്തി സന്തോഷാശ്രുക്കൾ പൊഴിച്ച സുരേന്ദ്രനങ്കിളിനോട്‌ ഞാൻ ആ ചോദ്യം മുഴുവനാക്കും മുന്നേ എനിക്ക് മറുപടി തന്നത് പൊടുന്നനെ അങ്ങോട്ട് വന്ന ഭാനുമതി ആന്റിയായിരുന്നു..... ""അനന്തുവിനെ വിവാഹം കഴിക്കാൻ ഭദ്രക്ക് സമ്മതമാണ്... അവൾ എന്നോട് പറഞ്ഞു ....""" ഭാനുമതി ആന്റി ഒരിക്കൽ കൂടി അത് എല്ലാവരോടുമായി അറിയിച്ചു..... ഭദ്രയുടെ സമ്മതം കൂടി അറിഞതോടെ എല്ലാവർക്കും സന്തോഷമായി.... ഭദ്രക്ക് എതിർപ്പൊന്നും ഇല്ലന്ന് അറിഞ്ഞത് എന്നെയും ഒരുപാട് സന്തോഷിപ്പിച്ചങ്കിലും അത് ഭദ്രയിൽ നിന്നും നേരിട്ട് കേൾക്കണം എന്ന് എനിക്ക് തോന്നി.....
ആ നിമിഷം ഗ്രീൻ റൂമിനകത്ത് നിന്നും ഏട്ടത്തിയുടെയും മീനാക്ഷിയുടെയും കൂടെ അങ്ങോട്ടേക്ക് കടന്നു വരുന്ന ഭദ്രയിലേക്ക് എന്റെ മിഴികൾ പാഞ്ഞു.... ചുവന്ന പട്ടുസാരിയിൽ ആഭരണങ്ങളെല്ലാം അണിഞ്ഞ് നവവധുവായി ഒരുങ്ങി വരുന്ന ആ അനുപമസൗന്ദര്യത്തിൽ ഏറെ അഴകുള്ള കരിമഷിയെഴുതിയ മിഴികളിൽ കണ്ണുനീരിന്റെ ലാഞ്ചന ഞാൻ കണ്ടു......തലയുയർത്തി നോക്കിയ അവൾ എന്നെ കണ്ട നിമിഷം ആ ആധരങ്ങൾ എന്നോടെന്തോ പറയുവാൻ വിറ കൊള്ളുന്നതായി എനിക്ക് തോന്നി....വിവാഹത്തിന് ഭദ്രയ്ക്ക് പൂർണസമ്മതം തന്നെയാണോ എന്ന് ആ നാവിൽ നിന്ന് തന്നെ കേൾക്കണമെന്നു ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നു..... "എനിക്ക് ഭദ്രയോട് ഒന്ന് സംസാരിക്കണം......"" പതിയെ ആണ് പറഞ്ഞതെങ്കിലും എന്റെ ശബ്ദം ഹാളിൽ മുഴുങ്ങി കേട്ടതായി എനിക്ക് അനുഭവപ്പെട്ടു.... ആരുടേയും അനുവാദ വാക്കുകൾക്ക് കാത്തു നിൽക്കാതെ ഞാൻ നേരെ ഭദ്രയുടെ അരികിലേക്ക് നടന്നു.... ഞാൻ അരികിലേക്ക് എത്തുന്ന നേരമത്രയും ഭദ്ര തല കുമ്പിട്ടു നിൽക്കുകയായിരുന്നു... ഞാൻ അടുത്തെത്തിയപ്പോൾ അവളുടെ ഒപ്പം നിന്നിരുന്ന ഏട്ടത്തിയും മീനാക്ഷിയും അല്പം മാറി നിന്നു..... ഭദ്രയുടെ പുറകിലൂടെ അപ്പോൾ അങ്ങോട്ട് വന്ന രേഷ്മ കടന്നു പോകുന്നതിനു

💬 Comments

View all comments