0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
മുൻപ് എന്നെ ഒന്ന് തുറപ്പിച്ചു നോക്കിയതു ഞാൻ ശ്രദ്ധിച്ചിരുന്നുവെങ്കിലും അത് വക വയ്ക്കാത്ത പോലെയുള്ള എന്റെ നിൽപ്പ് അവളെ തെല്ലു അലോസരപ്പെടുത്തിയതായി എനിക്ക് അപ്പോഴത്തെ അവളുടെ മുഖഭാവത്തിൽ നിന്നും മനസ്സിലായി..... ""ഭദ്ര................""" തൊട്ട് മുന്നിൽ എന്റെ മുഖത്ത് നോക്കാൻ പോലും മടിച്ചു നിന്നിരുന്ന ഭദ്രയെ ഞാൻ പതിയെ വിളിച്ചു..... അതിന്റെ പ്രതികരണം എന്നോണം എന്റെ നേരെ മുഖമുയർത്തിയ അവളുടെ മിഴികൾ നിർജീവമായിരുന്നു....എന്റെ വാക്കുകൾക്ക്‌ കാതോർക്കുന്ന പോലെ എന്നെ തന്നെ അവൾ നോക്കി നിന്നു..... "ഭദ്ര എനിക്ക് നിന്നെ ഇഷ്ട്ടമായിരുന്നു....എന്റെ ഉള്ളിലെ ആ ഇഷ്ട്ടം ഞാൻ നിന്നെ ഒരിക്കൽ അറിയച്ചതുമാണ്....വിവാഹം കഴിക്കണമെന്ന എന്റെ ആഗ്രഹവും...അന്നൊരു മറുപടി നൽകാതെ നീ പോയത് എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു...അങ്ങനെ നീ പെരുമാറാൻ കാരണം,, എന്നെ ഭദ്രയ്ക്ക്‌ ഇഷ്ട്ടപ്പെടാത്തത് കൊണ്ടല്ല മറിച്ച്‌ അത് നിന്റെ വീട്ടുകാർ സുദേവനുമായുള്ള വിവാഹം നേരത്തെ നിശ്ചയിച്ചത് കൊണ്ടായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്ക് ഇപ്പോഴും ഇഷ്ട്ടം....നിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും...സുദേവ് ഇപ്പോൾ എവിടെയാണെന്ന് പോലും ആർക്കും അറിയില്ല..... അവസാനനിമിഷം അവൻ ഈ വിവാഹം വേണ്ടെന്നു വച്ചു പോകാനുള്ള കാരണമെന്തെന്നും നമുക്ക് അറിയില്ല... ഇവിടെ എല്ലാവരും ഇപ്പോൾ ആഗ്രഹിക്കുന്നത് ഞാൻ നിന്നെ വിവാഹം ചെയ്യണമെന്നാണ്..... മനസ്സിൽ നിന്നോടുള്ള ഇഷ്ട്ടം ഇനിയും കൂടെ ഉള്ളതിനാൽ എനിക്ക് അതിനു പൂർണസമ്മതവുമാണ്....... നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ നിന്നെ ഞാൻ വിവാഹം കഴിക്കും നിനക്ക് സമ്മതമെങ്കിൽ മാത്രം.......ഇനി അതല്ല, സുദേവന് എന്താണ് സംഭവിച്ചതന്നറിയണമെന്നും അവൻ തിരിച്ചു വരുന്നത് വരെ കാത്തിരിക്കണമെന്നുമാണ് നിന്റെ തീരുമാനമെങ്കിൽ ഞാനും ഇവിടെ എല്ലാവരും അതിനെ അംഗീകരിക്കും....ഒരാളും ഇഷ്ട്ടമില്ലാത്ത ഒരു വിവാഹത്തിന് നിന്നെ

💬 Comments

View all comments