0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
നിർബന്ധിക്കില്ല....ഒരാളും...... അത് ഞാൻ നിനക്ക് തരുന്ന വാക്കാണ്......""'' അത്രയും ഞാൻ പറഞ്ഞു നിർത്തിയപ്പോൾ ഭദ്രയുടെ മിഴികൾ ഈറനണിഞ്ഞിരുന്നു.... ഒരു നിമിഷം തല കുമ്പിട്ട് നിന്ന അവൾ എന്റെ നേരെ മുഖമുയർത്തി തന്നെ അത് പറഞ്ഞു.....
"'എനിക്ക് സമ്മതം..........അനന്തേട്ടനെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമാണ്....."" ഭദ്രയുടെ ആ മറുപടി അവിടെ കൂടി നിന്നവരുടെ കുറെ നേരത്തെ പിരിമുറക്കത്തെ മുറിച്ചു കളഞ്ഞു കൊണ്ടുള്ള നെടുവീർപ്പിന് കാരണമായി......കൈ വിട്ട് പോയെന്നു കരുതിയ എന്റെ പ്രണയം, വിധി തിരികെ തന്ന ആവേശത്തിൽ ആയിരുന്നു ഞാൻ.... അത് വരെയും ആകെ തകർന്നു നിന്നിരുന്ന സുരേന്ദ്രനങ്കിൾ സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞ അവസ്ഥയിൽ ആയിരുന്നു.... അദ്ദേഹം ഭദ്രയുടെ അരികിൽ വന്നു അവളെ ചേർത്ത് പിടിച്ചു വിതുമ്പി...അത് കണ്ട് ഭദ്രയുടെ കണ്ണുകളും നനഞ്ഞിരുന്നു..അച്ഛൻ അങ്കിളിനെ ആശ്വസിപ്പിച്ചു...... പിന്നീട് കാര്യങ്ങളെല്ലാം ആചാരപ്രകാരം തന്നെ നടന്നു....ഏകദേശം ഒന്നര മണിക്കൂറോളം മുഹൂർത്തം ഉള്ളതിനാൾ ഒന്നിനും ധൃതി വേണ്ടെന്നും ചടങ്ങുകളെല്ലാം മുറ പോലെ തന്നെ ചെയ്യാം എന്നു പൂജാരി നിർദ്ദേശിച്ചു....അപ്പോഴത്തെ ആ സാഹചര്യത്തിൽ പ്രസക്തമല്ലെങ്കിലും എന്റെ ജാതകവും ഭദ്രയുടെ ജാതകവും തമ്മിലുള്ള പൊരുത്തവും ഒന്ന് നോക്കിയെക്കാമെന്നു ജ്യോത്സ്യൻ കൂടിയായ അദ്ദേഹം പറഞ്ഞു.... എന്റെ ജാതകം അപ്പോൾ കൈവശമില്ലായിരുന്നതിനാൽ ജന്മനക്ഷത്രവും ജനനസമയവും തീയതിയും അറിഞ്ഞാൽ മതിയായിരുന്നു.... അത് അമ്മ പറഞ്ഞു കൊടുത്തു.......ജാതകങ്ങൾ തമ്മിൽ ഗണിച്ചു നോക്കിയപ്പോൾ ചേർച്ചകുറവ് ഒന്നുമില്ലന്നും നല്ല പൊരുത്തമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.....ആ കാര്യവും പ്രശ്നരഹിതമായതിനാൽ എല്ലാവർക്കും വീണ്ടും ആശ്വാസമായി..... അവിടെ ഉണ്ടായിരുന്ന ബന്ധുക്കളും മറ്റു നാട്ടുകാരെല്ലാവരും അമ്പലത്തിലേക്ക് നടന്നു.... അപ്പോഴേക്കും അച്ഛൻ മാമനെയും പാപ്പനേയും വിളിച്ചു വിവരമറിയിച്ചു..... ശരത്തിനേയും വിനുവിനെയും

💬 Comments

View all comments