0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
ജിതിൻ അറിയിച്ചിരുന്നു കാര്യങ്ങൾ.....ചേട്ടൻ വേഗം എനിക്കുള്ള വിവാഹവസ്ത്രം വാങ്ങാൻ പോയി..... അവൻ വസ്ത്രം കൊണ്ട് വന്ന് ഞാൻ ഗ്രീൻ റൂമിൽ പോയി അത് മാറി റെഡിയായി...... അരമണിക്കൂർ കഴിഞ്ഞു ഞാൻ അമ്പലത്തിലേക്ക് ഇറങ്ങി.....എന്റെ ഒപ്പം അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും ജിതിനും അമ്പലത്തിലേക്ക് പോന്നു..... ഏട്ടനും ഏട്ടത്തിയും ഒരുപാട് ഹാപ്പി ആണ്.... ഭദ്രയോടുള്ള എന്റെ പ്രണയം ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞതും അവര് തന്നെയായിരുന്നുവല്ലോ.....അമ്പലത്തിലേക്ക് നടക്കുന്നതിനിടയിൽ എന്റെ കയ്യിൽ നുള്ളികൊണ്ടാണ് ഏട്ടത്തി തന്റെ സന്തോഷം പ്രകടിപ്പിച്ചത്....പാവം കുറെ പ്രാർത്ഥിച്ചിട്ടുണ്ട് എനിക്ക് വേണ്ടി....എന്റെ വിവാഹം ഭദ്രയുമായി നടക്കാൻ.....ഒടുവിൽ അപ്രതീക്ഷിതമായെങ്കിലും എല്ലാം ശരിയായതിന്റെ ആശ്വാസത്തിലാണ് ആള്.... ഞങ്ങൾ അമ്പലത്തിൽ എത്തി അല്പസമയം കഴിഞ്ഞതും ഭദ്രയുമായി മറ്റുള്ളവരും അവിടെ എത്തി...... ചടങ്ങുകൾ ആരംഭിച്ചു.......... ഞാൻ കതിർ മണ്ടപത്തിൽ കയറി ഇരുന്നു..... എന്റെ വലതു വശത്തായി ഭദ്രയും..... അന്തരീക്ഷത്തിൽ ഉയർന്നു കേട്ട മന്ത്രോച്ഛാരണങ്ങളും കണ്മുന്നിലെ ഹോമകുണ്ഡത്തിൽ നിന്നുമാളുന്ന തീ നാളങ്ങളും പ്രാർത്ഥനാമുഖരിതമാക്കിയ ശ്രീ ശിവ-പാർവതിയുടെ ആ തിരുസന്നിധിയിൽ വച്ച്, മോഹിച്ച പെണ്ണിനെ തന്നെ തന്റെ പാതിയായി വരിക്കാൻ പോകുന്നതിന്റെ സന്തോഷത്താൽ മതി മറന്നു നിൽക്കുന്ന എന്റെ മനസ്സിനെ നിയന്ത്രിച്ചു നിർത്തുവാൻ ഞാൻ ഏറെ
പണിപ്പെട്ടു.....താലി കെട്ടിന് മുൻപ് തന്നെ മാമനും മാമിയും പാപ്പനും മേമയുമെല്ലാം എത്തിയിരുന്നു....എന്റെ കല്യാണത്തിന്റെ സന്തോഷത്തെക്കാൾ ഉപരി അത് നടക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ചറിഞ്ഞുള്ള അമ്പരപ്പ് തന്നെയാണ് വിവരമറിഞ്ഞു അവിടെ ഓടിപ്പിടിച്ചു എത്തിയ എല്ലാവരിലും ഞാൻ കണ്ടത്....ഇടയ്ക്ക് ചുറ്റും നിൽക്കുന്ന ആൾക്കൂട്ടത്തിലേക്ക് ഒന്ന് കണ്ണോടിച്ചപ്പോൾ ശരത്തിനേയും വിനുവിനെയും കണ്ടു..... അത് ശരി ഇവൻമാരും എത്തിയോ...??? ജിതിൻ പറഞ്ഞ വിവരങ്ങൾ കേട്ടറിഞ്ഞിട്ടാകണം എന്നെ നോക്കി

💬 Comments

View all comments