Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]
ഊറി ചിരിക്കുവാണ് കള്ളപ്പന്നികൾ.....ഞങ്ങള്ടെ ഗ്യാങ്ങിൽ ഇനി ഞാനും ജിതിനും മാത്രമേ ലോക്ക് ആവാത്തത് ഉണ്ടായിരുന്നുള്ളൂ....ജിതിന്റെ കല്യാണം നിശ്‌ചയിച്ചു വച്ചിരിക്കുവാണ്...എന്റേത് മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്....ഇപ്പൊ അതും തീരുമാനമായി......അവൻമാര് പെരുത്ത് ഹാപ്പി......സെലിനെ മാത്രമായിരുന്നു ഞാൻ അപ്പോൾ അവിടെ മിസ്സ് ചെയ്തത്.....
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ അവളും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.....
ചടങ്ങിനിടയിൽ പലപ്പോഴും ഞാൻ ഭദ്രയെ നോക്കിയെങ്കിലും അവൾ ആരെയും ശ്രദ്ധിക്ക്കാതെ തല കുമ്പിട്ട് തന്നെ ഇരിക്കുകയായിരുന്നു......പൂജാകർമ്മി പറയുന്നത് പോലെ കർമ്മങ്ങൾ അനുവർത്തിച്ചു കൊണ്ട് എന്റെ നവവധുവായി അവൾ ഇരുന്നു..... ''അവളുടെ മനസ്സ് ഇപ്പോഴും സുദേവന്റെ ഒപ്പം തന്നെയായിരിക്കുമോ....??
അവന് എന്ത് പറ്റി എന്നറിയാതെ അവൾ വ്യാകുലപ്പെട്ടിരിക്കുവാണോ......???
ഇനി ഇപ്പോൾ എല്ലാവരുടെയും സന്തോഷത്തിന് വേണ്ടി മാത്രമായി, ഒരു വേള പൂർണമനസ്സോടെയല്ലേ ഞാനുമായുള്ള വിവാഹത്തിന് ഭദ്ര സമ്മതിച്ചത്.....???''
അത് വരെയും ഉണ്ടായിരുന്ന എന്റെ സന്തോഷവും സമാധാനവും തല്ലികെടുത്തി കൊണ്ട് അങ്ങനെ ചോദ്യങ്ങൾ പലതും മനസ്സ് ഉരുവിട്ട് കൊണ്ടിരുന്നു.....എത്രയൊക്കെ ശാന്തമാക്കാൻ ശ്രമിച്ചിട്ടും അവളുടെ ആ ഇരുപ്പും പെരുമാറ്റവും എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നത് ഞാൻ അറിഞ്ഞു.....
'നേടി എന്നു കരുതിയതെല്ലാം എന്റെ സ്വന്തം തന്നെയാകണേ'എന്നു ഞാൻ വടക്കുംന്നാഥനെ മനസ്സുരുകി പ്രാർത്ഥിച്ചു.......
അമ്മ എടുത്തു തന്ന മോതിരം ഞാൻ ഭദ്രയെ അണിയിച്ചു.... ഭാനുമതി ആന്റി എൽപ്പിച്ച മോതിരം അവൾ എന്നെയും.......
വിവാഹതീയതി പറഞ്ഞുറപ്പിച്ച ദിവസം ചടങ്ങിനു സുദേവൻ ഇട്ട് കൊടുത്ത മോതിരവും വളയുമെല്ലാം മണ്ടപത്തിൽ കയറുന്നതിനു മുൻപ് ആന്റി ഭദ്രയിൽ നിന്നും ഊരി വാങ്ങിയിരുന്നു........
പൂജാരി എടുത്തു തന്ന താലിചരട് ഞാൻ ഭഗവാനേ ധ്യാനിച്ചു കൊണ്ട് ഭദ്രയുടെ
💬 Comments
View all comments