0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
കഴുത്തിൽ ചാർത്തി...... ഏട്ടത്തിയും മീനാക്ഷിയും ഭദ്രയുടെ പുറകിൽ നിന്ന് അവളുടെ മുടി മാറ്റിത്തന്നു......താലിചരടിലെ മൂന്നാമത്തെ കെട്ടും മുറുക്കി കഴിഞ്ഞു ഞാൻ ഭദ്രയെ നോക്കിയ നിമിഷം, കൈകൂപ്പി തല കുമ്പിട്ട് പ്രാർത്ഥിക്കുന്ന അവളുടെ അടഞ്ഞു കിടന്നിരുന്ന കരിങ്കൂവളമിഴികൾ പതിയെ തുറന്നത് രണ്ടു ഇറ്റ് കണ്ണുനീർ എന്റെ കൈത്തണ്ടയിൽ നനച്ചു കൊണ്ടായിരുന്നു...... ശേഷം അവളുടെ സീമന്തരേഖയിൽ ഞാൻ സിന്ദൂരം ചാർത്തി....സുരേന്ദ്രനങ്കിൾ ഭദ്രയെ എന്നെ കൈപ്പിടിച്ചെൽപ്പിച്ചു..... ചടങ്ങുകളെല്ലാം പൂർത്തിയാക്കി അഗ്നികുണ്ഡത്തെ വലം വച്ച് ആചാരപ്രകാരം എന്റെ ഇടത് വശത്തായി ഭദ്ര ഇരുന്നപ്പോൾ പൂർണമായും അവൾ എന്റെ പാതിയായി മാറുമെന്നു വിശ്വസിക്കുവാൻ ഞാൻ മനസ്സിനെ പാകപ്പെടുത്തി........ബാക്കി ചടങ്ങുകൾ പൂർത്തിയാക്കി എഴുന്നേറ്റ് ഞാനും ഭദ്രയും മണ്ഡപത്തിൽ നിന്നും ശ്രീകോവിലിനരികിലേക്ക് നടന്നു..... ശ്രീ പാർവ്വതി ദേവിയുടെ ആ തിരുനടയിൽ ഭദ്രയോടൊപ്പം കൈക്കൂപ്പി തൊഴുത് നിൽക്കുമ്പോഴും ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചത് ഒന്ന് മാത്രമായിരുന്നു.... 'സ്വന്തം ഇണയെ തന്റെ പാതിയായി ചേർത്ത് വച്ച മഹാദേവന്റെ ഒപ്പം ശക്തിയുടെ പര്യായമായ അവിടുന്ന് വസിച്ച പോലെ ഭദ്രയെ അവസാന ശ്വാസം വരെയും എന്റെ പാതിയായി ചേർത്ത് വയ്ക്കണമേ' എന്ന്.... അമ്പലത്തിലെ ചടങ്ങുകളെല്ലാം കഴിഞ്ഞു ഇറങ്ങിയ എന്റെയും ഭദ്രയുടെയും ചലനങ്ങളെല്ലാം നിയന്ത്രിച്ചത് ഫോട്ടോഗ്രാഫർമാരായിരുന്നു.... അര മണിക്കൂറോളം നീണ്ടു നിന്ന,
അമ്പലത്തിന്റെ പരിസരങ്ങളിൽ വച്ചുള്ള ഫോട്ടോഷൂട്ട് പരിപാടികളെല്ലാം തീർത്ത് ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് നടന്നു...അവിടെ സ്റ്റേജിലും ഉണ്ടായിരുന്നു ബാക്കി ഫോട്ടോ എടുപ്പ്....വിവാഹത്തിന് ക്ഷണിക്കപ്പെട്ട ആൾക്കാർ കുറവായിരുന്നതിനാൽ അധികം നേരം വേണ്ടി വന്നില്ല....വിവരമറിഞ്ഞു ഓടിപ്പിടിച്ചെത്തിയ എന്റെ കുറച്ചു ആൾക്കാർ മാത്രമേ കൂടുതലായുള്ളൂ......ഭദ്രയുടെ അച്ഛന്റെ വീട്ടുകാരോടൊപ്പം അമ്മയുടെ വീട്ടുകാരും എത്തിയിട്ടുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു....ചുമ്മാ വന്നിട്ടുണ്ടെന്നു അറിയിക്കാൻ വിരലിൽ

💬 Comments

View all comments