Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]
എണ്ണാവുന്ന കുറച്ചു പേർ മാത്രം....അല്ലേലും പത്താമത്തെ വയസ്സിൽ ബന്ധവും ഉത്തരവാദിത്വങ്ങളും മറന്ന് ആ പാവത്തിനെ കയ്യൊഴിഞ്ഞ അവരിൽ നിന്നും അതൊക്കെയല്ലേ പ്രതീക്ഷിക്കേണ്ടു...
ഭക്ഷണം കഴിക്കാനിരുന്ന നേരം, നല്ല വിശപ്പ് തോന്നിയെങ്കിലും അധികം കഴിക്കാതെ ഞാൻ എഴുന്നേറ്റു....ഭദ്രയും കഴിച്ചെന്നു വരുത്താൻ മാത്രം എന്തൊക്കെയോ തൊട്ടും നുണഞ്ഞും ഇരുന്നതല്ലാതെ ഒന്നും കഴിച്ചില്ലായിരുന്നു...ഞാൻ എഴുന്നേൽക്കാൻ കാത്തിരുക്കുവായിരുന്നു എന്ന പോലെ ആയിരുന്നു അവളുടെ ഞെട്ടിപ്പിടഞ്ഞ് കൊണ്ടുള്ള എഴുന്നേൽപ്പ്....
ഇടയ്ക്ക് അല്പസമയം കിട്ടിയപ്പോൾ ജിതിനെ വിളിച്ച് അവന്റെ കയ്യിൽ എൽപ്പിച്ചിരുന്ന എന്റെ ഫോൺ വാങ്ങി സെലിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.... രണ്ടു തവണ ഡയൽ ചെയ്ത് മുഴുവൻ റിങ് ചെയ്തെങ്കിലും സെലിൻ ഫോൺ എടുത്തില്ല...മായയെ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് കരുതി നിൽക്കുമ്പോൾ ആണ് അച്ഛൻ എന്നെ എന്തോ പറയാൻ വിളിച്ചത്....ഞാൻ
ഫോൺ ജിതിനെ തന്നെ എൽപ്പിച്ച് അച്ഛന്റെ അടുത്തേക്ക് പോയി.....
ഏട്ടത്തിയും മീനാക്ഷിയുമെല്ലാം കൂടെക്കൂടെ അടുത്ത് വന്ന് സംസാരിക്കുമ്പോൾ പോലും ഭദ്രയെ ഞാൻ ഒട്ടും ഹാപ്പിയായി കണ്ടില്ല...അവളുടെ മുഖത്ത് കണ്ട ആ മൂകത എന്നെ ഒരുപാട് വിഷമിപ്പിച്ചു....ഒപ്പം നിന്നിരുന്ന ഈ നേരമത്രയും അവൾ എന്നോട് മിണ്ടുക പോയിട്ട് ഒന്ന് ചിരിക്കുക കൂടി ചെയ്തില്ലായിരുന്നു.....ഫോട്ടോ എടുക്കുമ്പോഴും ഇടയ്ക്ക് പലപ്പൊഴും ദേവൂട്ടിയും മീനാക്ഷിയുടെ മോനും വന്നു അവളുടെ കയ്യിൽ തൂങ്ങിയപ്പോൾ മാത്രമാണ് ആ മുഖത്ത് ഞാൻ ഒരു പുഞ്ചിരിയും തെളിച്ചവുമൊക്കെ കണ്ടത്......
ഭദ്രയുടെ ഇപ്പൊഴത്തെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാമായിരുന്ന ഞാൻ അവളുടെ ആ പെരുമാറ്റം ഉൾകൊള്ളാൻ ശ്രമിച്ചു....
ചടങ്ങുകളും അവിടുത്തെ മറ്റു പരിപാടികളുമെല്ലാം കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പോകാൻ ഇറങ്ങി......
കാറിൽ കയറാൻ നിമിഷം
💬 Comments
View all comments