Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]
ഭദ്ര സുരേന്ദ്രനങ്കിളിന്റെ നെഞ്ചിൽ ചാരി നിന്ന് കുറെ കരഞ്ഞു....മീനാക്ഷിയെ കെട്ടിപിടിച്ച് യാത്ര പറയുമ്പോളും അവൾക്ക് കരച്ചിൽ അടക്കാനായില്ലാ........ഞാൻ ഭദ്രയുടെ കൈപ്പിടിച്ച് അവളെ കാറിൽ കയറ്റി ഇരുത്തി...എല്ലാവരോടും യാത്ര പറഞ്ഞ് ഞാനും കയറി.....ചേട്ടന്റെ കാറിലായിരുന്നു യാത്ര....ചേട്ടൻ ആയിരുന്നു ഡ്രൈവ് ചെയ്തത്....ചേട്ടത്തിയും മുൻസീറ്റിൽ കയറി ദേവൂട്ടിയെ മടിയിൽ ഇരുത്തി.......
കാർ മുന്നോട്ട് നീങ്ങി.......കണ്ണുകൾ തൂവാലകൾ കൊണ്ട് ഒപ്പുന്ന ഭദ്രയെ ഞാൻ പലപ്പോഴും നോക്കുന്നുണ്ടായിരുന്നു...പക്ഷെ അവൾ എന്നെ ശ്രദ്ധിച്ചിരുന്നില്ല.....ഇടയ്ക്ക് എപ്പോഴോ എന്റെ മുഖത്തേക്ക് നോക്കിയ അവൾ പതിയെ പറഞ്ഞു.......
""അച്ഛനേയും അമ്മയെയും കാണണം... അവരുടെ അനുഗ്രഹം വേടിക്കണം....."""
വീട്ടിലെ അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറയിൽ ഞങ്ങൾ ഒരുമിച്ചു ചെന്ന് തൊഴുതു അവരുടെ അനുഗ്രഹം വേടിക്കേണ്ട കാര്യമാണ് അവൾ പറയുന്നതെന്ന് എനിക്ക് മനസ്സിലായി......
""ഓ അതിനെന്താ പോകാല്ലോ.... ""
ചെറു പുഞ്ചിരിയോടെ ഞാൻ അവൾക്ക് മറുപടി നൽകി....
ഞാൻ ചേട്ടനോട് ഭദ്ര ആവശ്യപ്പെട്ട പോലെ അവിടേക്ക് ആദ്യം പോകാം എന്ന് പറഞ്ഞു.....
ചേട്ടൻ വണ്ടി ഭദ്രയുടെ വീട്ടിലേക്ക് വിട്ടു.....ഏട്ടത്തി ഞങ്ങൾ അങ്ങോട്ട് പോകുന്ന കാര്യം അച്ഛനെ വിളിച്ചു പറഞ്ഞു...വീട്ടിലെത്തുന്ന വരെയും ഭദ്ര എന്നോടൊന്നും മിണ്ടിയില്ല....ഏട്ടത്തി ഓരോന്ന് ചോദിച്ചപ്പോഴും അവൾ മറുപടി ഒരു മൂളലിൽ ഒതുക്കി....ആ അവസ്ഥയിൽ ഞാനും അവളോടൊന്നും ചോദിക്കാൻ പോയില്ലാ....
വീടിന്റെ മുറ്റത്തായി കാർ പാർക്ക് ചെയ്ത് ഞങ്ങൾ ഇറങ്ങി....രേഷ്മയുടെ കല്യാണത്തിന് ഉണ്ടായിരുന്ന പോലെയുള്ള പന്തലും ഒരുക്കങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല....തീർത്തും മൂകമായിരുന്നു അവിടത്തെ അന്തരീക്ഷം....ഭദ്രയുടെ ഇത്രയും കാലത്തെ ആ വീട്ടിലെ ജീവിതാവസ്ഥ അറിയാമായിരുന്ന എനിക്ക് അതിലൊന്നും യാതൊരു അത്ഭുതവും തോന്നിയില്ല.....
കാറിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങിയ നിമിഷം ഭദ്ര എന്നെ ഒന്ന് തിരിഞ്ഞു
💬 Comments
View all comments