Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]
നോക്കിയിരുന്നു....
''ഞാൻ അവളുടെ ഒപ്പം തന്നെയില്ലെ" എന്ന് ഉറപ്പ് വരുത്തുന്നതായിരുന്നു ആ നോട്ടം, എന്നെനിക്ക് മനസ്സിലായി....ഞാനും അവളുടെ കൂടെ നടന്നു...ഞങ്ങൾ മാത്രമേ അങ്ങോട്ട് പോയുള്ളു...ഏട്ടനും ഏട്ടത്തിയും കാറിന്റെ അടുത്ത് തന്നെ നിന്നു.....
വീടിന്റെ അരികിലൂടെ, പുറകിലുള്ള ആ തെങ്ങിൻ പറമ്പിൽ അവളുടെ അച്ഛനും അമ്മയും അനിയനും അന്ത്യവിശ്രമം കൊള്ളുന്ന അവിടം ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി....
ആ അസ്ഥിത്തറകൾക്ക് മുന്നിൽ ഞങ്ങൾ രണ്ടു പേരും കൈ കൂപ്പി നിന്ന് തൊഴുതു.....
ഇഹലോകം വെടിഞ്ഞ ആ പുണ്യാല്മാക്കളുടെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു.....ജീവിച്ചിരുന്നിരുന്നുവെങ്കിൽ ഇന്ന് ഈ ദിവസം ഏറ്റവുമധികം സന്തോഷിക്കേണ്ടവർ ഇവർ തന്നെയല്ലേ....ആ ചിന്ത ഭദ്രയുടെ മനസ്സിനെ കുത്തിമുറിവേൽപ്പിക്കുന്നത് ഞാൻ അറിഞ്ഞത് പൊടുന്നനെ കൈകൾ കൊണ്ട് മുഖം പൊത്തി കരയുന്ന അവളുടെ ശബ്ദം കേട്ടപ്പോൾ ആണ്........ കൂടെ ഇല്ലെങ്കിലും അങ്ങ് ദൂരെ ദൈവസന്നിധിയിൽ ഇരുന്ന് അവർ ഞങ്ങളെ മനസ്സറിഞ്ഞു ആശീർവദിക്കുന്നുണ്ടാകുമെന്നു എനിക്ക് ഉറപ്പുണ്ട്... അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും വിയോഗം ഏറെ വേദനിപ്പിക്കുന്ന ഈ സന്ദർഭത്തിൽ അത് താങ്ങാനാവാതെ ഭദ്ര നിന്ന്
പൊട്ടികരയുകയാണ്.....അച്ചന്റെയും അമ്മയുടെയും അസ്ഥിത്തറയിൽ തൊട്ട് നെറുകയിൽ കൈ വച്ച് തൊഴുത ഭദ്ര അനിയന്റെ അസ്ഥിത്തറയ്ക്ക് മുമ്പിൽ മുട്ട് കുത്തി നിന്ന് അവിടെ മുഖമമർത്തി ഏങ്ങലടിച്ചു വിതുമ്പി...അൽപ്പസമയം അതിനു അനുവദിച്ച ഞാൻ ഭദ്രയുടെ ഇരു തോളിലും പിടിച്ചു എഴുന്നേൽപ്പിച്ച് എന്റെ ഇടത് വശത്തെക്കു ചേർത്ത് നിർത്തി സ്വാന്തനിപ്പിച്ചു..... ഉള്ളിൽ ഇനിയും അടങ്ങാത്ത സങ്കടകടലിലെ അലയൊലികളുടെ ബാക്കിപത്രം എന്ന പോലെ ഇറ്റ് വീണു കൊണ്ടിരുന്ന കണ്ണുനീർത്തുള്ളികൾ തൂവാല കൊണ്ട് ഒപ്പിയെടുത്ത ആ കുറച്ച് നിമിഷങ്ങൾ അവളെന്റെ നെഞ്ചിൽ ചാരി നിന്നു......
ഒരു മാസം മുൻപ്
💬 Comments
View all comments