0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
രേഷ്മയുടെ കല്യാണത്തലെന്നത്തെ ആ രാത്രിയിൽ ഇവിടെ വച്ച്, കരഞ്ഞു കൊണ്ട് അച്ഛനോടും അമ്മയോടും അനിയനോടും സങ്കടങ്ങൾ പറഞ്ഞ് നിന്നിരുന്ന ഭദ്രയെ കണ്ടതും അവളോട് സംസാരിച്ചതുമെല്ലാം എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞു വന്നു...... പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ഭദ്ര എന്നിൽ നിന്നും വിട്ടു മാറി...തൂവാല കൊണ്ട് മുഖം തുടച്ചിട്ട്‌ അവൾ 'പോകാം' എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു.... പോരുന്നതിനു മുൻപ് അവിടെ നിന്ന് ഞാൻ ഒന്ന് കൂടെ തൊഴുതു..ഭദ്രയുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹവും പ്രാർത്ഥനയും എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ എന്ന് മനസ്സിൽ ഉരുവിട്ടു, ഒപ്പം ഭദ്രയെ ഇനിയുള്ള കാലം എന്റെ പാതിയായി സംരക്ഷിച്ചു കൊള്ളാം എന്ന് അവർക്ക് ഉറപ്പും നൽകി ഞാൻ........തിരിഞ്ഞു നടക്കുമ്പോൾ ഞങ്ങളെ തഴുകി പോയ മന്ദമാരുതന്റെ നനുത്ത സ്പർശം അങ്ങ് ദൈവസന്നിധിയിൽ ഇരുന്ന് അവർ ഞങ്ങൾക്കായി ചൊരിഞ്ഞ അനുഗ്രഹാശ്ശിസ്സുകളായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു..... ************---------------*************** എന്റെ വിവാഹവാർത്ത അറിഞ്ഞു അടുത്ത ബന്ധുക്കൾ ചിലരും പിന്നെ എന്റെ മറ്റു ഫ്രണ്ട്സും കുറച്ചു നാട്ടുകാരും വീട്ടിൽ ഹാജർ ആയിട്ടുണ്ട്...ഞങ്ങൾ എത്തുമ്പോഴെക്കും അച്ഛനും അമ്മയും ബാക്കി എല്ലാരും വീട്ടിൽ എത്തിയിരുന്നു..... അമ്മ തന്ന നിലവിളക്ക് ഏറ്റു വാങ്ങി വലതു കാൽ വച്ച് ഭദ്ര വീട്ടിലേക്ക് കയറി.....വീട്ടിനകത്തും പിന്നെയും എന്തൊക്കയോ ചടങ്ങുകൾ ബാക്കി ഉണ്ടായിരുന്നു....അച്ഛനും മാമനും പാപ്പനുമെല്ലാം ബന്ധുക്കളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുന്ന തിരക്കിൽ ആയിരുന്നു....എത്രയൊക്കെ പറഞ്ഞു മനസ്സിലാക്കിയിട്ടും പിന്നെയും ഓരോന്ന് കുത്തി കുത്തി കൊണ്ടുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾ ഞങ്ങളെ നല്ലൊണം മുഷിപ്പിച്ചു.....കല്യാണം കൂടാൻ പോയ ഞാൻ ഭദ്രയെ വിവാഹം ചെയ്യേണ്ടി വന്ന സാഹചര്യം തൊട്ട്, സുദേവന്റെ

💬 Comments

View all comments