0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 502
ഭദ്രയും കിടക്കാൻ ഒരുങ്ങി....ഷാൾ അഴിച്ച് കട്ടിലിന്റെ ക്രാസിയിലിട്ട് അവൾ കിടന്നു.... എന്റെ നേരെ ചരിഞ്ഞു എന്നെ തന്നെ നോക്കിയാണ് കിടപ്പ്....ഞാൻ ഉറങ്ങാതെ അവളും കണ്ണടയ്ക്കില്ലന്ന് തോന്നിയതോടെ ഞാൻ ബ്ലാങ്കെറ്റ് കഴുത്ത് വരെ വലിച്ചിട്ടു അപ്പുറത്തേക്ക് തിരിഞ്ഞു കിടന്ന് കണ്ണടച്ചു....അല്പനേരം കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങി......ഇടയ്ക്ക് ഒന്ന് ഉണർന്ന ഞാൻ തിരിഞ്ഞു ഭദ്രയെ നോക്കി....നല്ല ഉറക്കമാണ്...സമയം 2 മണി ആകാറായിട്ടുണ്ട്...നേരത്തെ കണ്ട പോലെ തന്നെ എന്റെ നേരെ ചരിഞ്ഞു പതിയെ ശ്വാസഗതികളോടെയുള്ള അവളുടെ ഉറക്കം ഞാൻ അല്പനേരം നോക്കി കിടന്നു.....മുടി പുറകിൽ ചുരുട്ടി കെട്ടിവച്ചിട്ടുണ്ട്..എന്നാലും ഒന്ന് രണ്ട് ഇഴകൾ മുഖത്തേക്കു പാറി വീണു കിടക്കുന്ന ആ കാഴ്ച, ബെഡ്‌റൂമിലെ അരണ്ട വെളിച്ചത്തിലും അവളുടെ വദനത്തിന് അരുണശോഭയേകുന്നതായിരുന്നു.... ബ്ലാങ്കെറ്റ് കൊണ്ട് കഴുത്തു വരെ മൂടിയിരിക്കുന്നു....കാലു രണ്ടും മടക്കി ഒരു പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടു കൂടിയാണ് പെണ്ണിന്റെ കിടപ്പ്.....AC ഓൺ ആയിരുന്നു... റൂമിൽ നല്ല കൂളിംഗ് ഉണ്ട്....ഇടയ്ക്കു വിറയ്ക്കുന്ന അധരങ്ങൾ അവൾക്ക് തണുപ്പ് സഹിക്കാൻ പറ്റുന്നുണ്ടാവില്ല എന്ന് എന്നെ തോന്നിപ്പിച്ചു....ഞാൻ എഴുന്നേറ്റു AC ഓഫ്‌ ചെയ്ത് വന്നു കിടന്നു.....ബെഡിൽ തളർന്നു കിടന്നുറങ്ങുന്ന എന്റെ ദേവസുന്ദരിയെ തന്നെ നോക്കി കിടന്ന ഞാനും എപ്പോഴോ മയങ്ങി പോയി..... രാവിലെ പതിവ് സമയത്ത് തന്നെ എഴുന്നേറ്റു... ബെഡിൽ ഭദ്രയുണ്ടായിരുന്നില്ല... ബാത്ത്റൂമിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേട്ടപ്പോൾ അവൾ കുളിക്കുകയാണെന്ന് മനസ്സിലായി....ഞാൻ വേഗം ഷൂ കെട്ടി ജോഗ്ഗിങ്ങിനു ഇറങ്ങി..... പാടത്തിന്റെ അവിടെ എത്തിയപ്പോൾ നല്ല മൂത്രശങ്ക തോന്നി, അവിടെ നിന്ന് നീട്ടിയൊന്നു മുള്ളി.....അതൊരു പതിവ് ആണ്....
അമ്പലത്തിൽ പോകേണ്ടിയിരുന്നതിനാൽ കുറച്ച് നേരത്തെ തന്നെ ജോഗ്ഗിങ് അവസാനിപ്പിച്ച്‌ വീട്ടിൽ തിരിച്ചെത്തി.... ഓഫീസിൽ ഞാൻ അന്ന് ലീവ് അറിയിച്ചിരുന്നു... റൂമിൽ ചെന്നപ്പോൾ ഭദ്രയെ കണ്ടില്ല.... എനിക്കുള്ള ഗ്രീൻ ടീ ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്...അത് എടുത്തു കുടിച്ച്‌ കുളിക്കാൻ കയറി....കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ എനിക്കുള്ള ഡ്രസ്സ്‌ അയെൺ ചെയ്ത് ബെഡിൽ വച്ചിരിക്കുന്നത് കണ്ടു... ഒരു പർപ്പിൾ കളർ ഷർട്ടും കസവു മുണ്ടും....ബെഡിലെ വിരിയെല്ലാം നല്ല ഭംഗിയിൽ വിരിച്ചിട്ടിരിക്കുന്നു....സോഫയിൽ കിടന്നിരുന്ന എന്റെ ബ്ലാങ്കെറ്റ് ഉൾപ്പടെ എല്ലാം നല്ല ഭംഗിയിൽ മടക്കി ഒതുക്കി വച്ചിട്ടുണ്ട്....ചിലപ്പോ ഞാൻ കുളിക്കുമ്പോൾ ഭദ്ര മുറിയിൽ വന്നിട്ടുണ്ടാകും... ഇനി ഭദ്ര ആണോ എന്റെ ഡ്രസ്സ്‌ ഇസ്തിരിയിട്ട് കൊണ്ട് വച്ചത്‌.....?? എന്റെ സംശയം ഡ്രസ്സ്‌ മാറി ഒരുങ്ങി താഴെ എത്തിയപ്പോൾ ഏട്ടത്തിയോട് ചോദിച്ചു....ഭദ്ര തന്നെയായിരുന്നു അതൊക്ക ചെയ്തത്‌....അപ്പോൾ ഒരു ചെറിയ സന്തോഷമൊക്കെ എനിക്ക് തോന്നി.... താഴെ ഹാളിലെ

💬 Comments

View all comments