0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
എന്നെ അലോസരപ്പെടുത്താതിരുന്നില്ല.....ഭദ്രയുടെ മനസ്സിൽ ഇപ്പോഴും സുദേവ് ഉണ്ടെങ്കിലോ..?? 'സുദേവനുമൊത്തുള്ള ഒരു ജീവിതം സ്വപ്നം കണ്ട് കാത്തിരുന്ന അവൾക്ക് അപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി എന്നെ വിവാഹം ചെയ്യേണ്ടി വന്നു' എന്നതു തന്നെയല്ലേ സത്യം....അപ്പോൾ എന്നെ അവൾക്ക് സ്വന്തം ഭർത്താവായി ഉൾക്കൊള്ളൻ കഴിയുമോ....?? നാളെ ഒരു പക്ഷെ സുദേവൻ തിരിച്ചു വന്നു വിളിച്ചാൽ, അവനോടുള്ള ഇഷ്ട്ടം മനസ്സിൽ ഉണ്ടെങ്കിൽ, ഭദ്ര എന്നെ വിട്ടു അവന്റെ കൂടെ പോകണം എന്ന് ആവശ്യപ്പെട്ടാലോ....??? ചിന്തകൾ കാട് കയറാൻ തുടങ്ങിയതോടെ, അത് ക്ഷണ നേരത്തെ എന്റെ സന്തോഷത്തെ കീറി മുറിച്ചു കൊണ്ട് മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങി....ഭദ്രയെ എനിക്ക് നഷ്ട്ടപ്പെടുമോ എന്ന ഭയം എന്റെ ഉള്ളിൽ ഉടലെടുക്കുന്നതു ഞാൻ അറിഞ്ഞു....തലയിൽ വീഴുന്ന തണുത്ത വെള്ളം ശരീരത്തിലെ ചൂടിനെ തണുപ്പിച്ചെങ്കിലും ചിന്തകൾ പകർന്ന ചൂടിൽ നീറി പുകയുന്ന മനസ്സിനെ ശമിപ്പിക്കാൻ അത് പര്യാപ്തമല്ലായിരുന്നു.... കുളി കഴിഞ്ഞിറങ്ങുമ്പോൾ മുറിയിൽ ശരത്തും വിനുവും ജിതിനും ഉണ്ട്.....ജിതിൻ രാവിലെത്തെ സംഭവവികാസങ്ങൾ അവന്മാരെ പിന്നെയും വിസ്തരിച്ചു പറഞ്ഞു കേൾപ്പിച്ചു കൊണ്ടിരിക്കുവാണ്.....ഇടയ്ക്ക് ആ തെണ്ടി ചിലതെല്ലാം കൈയിൽ നിന്നിട്ട് താങ്ങുന്നുണ്ട്...അത് കേട്ട് ഞാനൊന്ന് മുരടനക്കിയപ്പോൾ അവൻ ഇളിച്ചു കാണിച്ചു.....ശരത്തിനും വിനുവിനും കാര്യം മനസ്സിലായി.....എന്റെ ഉള്ളിലെ ടെൻഷനൊന്നും തല്ക്കാലം അവരോട് പറയാൻ നിന്നില്ല...എന്തായാലും അവന്മാരു ഹാപ്പിയാണ്....ഞാൻ ലോക്ക് ആയല്ലോ...?? ഞാൻ ഡ്രസ്സ്‌ മാറി...ബ്ലൂ കളർ ഷർട്ടും സെയിം കളർ കരയുള്ള വെള്ളമുണ്ടും ആണ് ഇട്ടതു....ഷർട്ട്‌ഉം മുണ്ടും ഏട്ടത്തി അയെൺ ചെയ്ത് ബെഡിൽ മടക്കി വച്ചിരുന്നു..... ഞാൻ റെഡിയായി അവൻമാരോടൊപ്പം താഴോട്ട് ഇറങ്ങി....ഭദ്ര വേറെ റൂമിലാണ് ഒരുങ്ങുന്നത്....അവൾ എവിടെ എന്ന് നോക്കി കൊണ്ടുള്ള എന്റെ

💬 Comments

View all comments