0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
പരുങ്ങൽ കണ്ട് മനസ്സിലായിട്ട് ആകണം ഏട്ടത്തി വന്നു എന്നോട് സ്വകാര്യം പോലെ പറഞ്ഞു... ""അതെ തിരക്ക് ഒന്നും വേണ്ടട്ടൊ..സമയം ആകുമ്പോൾ അവളെ ഞങ്ങൾ നിന്റെ റൂമിലേക്ക് പറഞ്ഞു വിട്ടോളാം...കേട്ടല്ലോ..."" അതും പറഞ്ഞു എന്റെ കയ്യിൽ നുള്ളി കൊണ്ട് ഏട്ടത്തി പോയി....എന്നെ കണ്ട് അവിടെ നിന്നിരുന്ന സ്ത്രീ ജനങ്ങൾ ഓരോന്ന് അടക്കം പറഞ്ഞു ചിരിക്കുന്നത് കണ്ടതോടെ എല്ലാത്തിനെയും നോക്കി ഒരു ചിരി പാസ്സ് ആക്കി ഞാൻ അവിടെ നിന്നും പതിയെ വലിഞ്ഞു...... വന്നിരുന്ന ബന്ധുക്കളോടും നാട്ടുക്കാരോടും കുശലം പറഞ്ഞു നിന്നു...അന്ന് മറ്റു പരിപാടിയൊന്നും അറേഞ്ച് ചെയ്യാത്തതിനാൽ പതിയെ വീട്ടിലെ തിരക്ക് ഒഴിഞ്ഞ് തുടങ്ങി.....ഇതിനിടയിൽ സെലിൻ വിളിച്ചിരുന്നു എന്നും അവളോട് കാര്യം പറഞ്ഞു എന്നും ജിതിൻ പറഞ്ഞു....ഞാൻ അവന്റെൽ നിന്ന് ഫോൺ വാങ്ങി സെലിനെ വിളിച്ചു കുറച്ച് നേരം സംസാരിച്ചു....അവളും ഒരുപാട് ഹാപ്പി ആണ്...ഞാൻ ഇഷ്ട്ടപ്പെട്ട പെണ്ണിനെ തന്നെ എനിക്ക് കിട്ടിയതിൽ....സാഹചര്യങ്ങൾ ഇങ്ങനെ ആയതു കൊണ്ട് കല്യാണത്തിന് പങ്കെടുക്കാൻ പറ്റാതെ പോയ പരിഭവം മാത്രമേ അവൾ പറഞ്ഞുള്ളൂ....മായയോടും സെലിന്റെ മമ്മിയോടും ഞാൻ സംസാരിച്ചു.... നാട്ടിൽ നിന്നും വന്നിട്ട് എന്നെയും ഭദ്രയേയും കാണാൻ വരാമെന്നു പറഞ്ഞു അവർ ഫോൺ വച്ചു....വിവരം അറിഞ്ഞു ശ്രീലതാ മേഡവും രാജശേഖർ സാറും വിളിച്ചിരുന്നു... ഒപ്പം ഓഫീസിൽ ഉള്ള സഹപ്രവർത്തകരും വിളിച്ചു ആശംസകൾ അറിയിച്ചു........ കുറെ നേരം നീണ്ട ഫോൺ കോള്കൾക്ക് ഒരു ബ്രേക്ക് കൊടുത്തു കൊണ്ട് ഞാൻ ഒന്ന് ഫ്രീ ആയി....ഇതിനിടയിൽ എല്ലാവരും കൂടി ഇരുന്ന് വേറെ ചില കാര്യങ്ങളും ആലോചിച്ചു തീരുമാനിച്ചിരുന്നു...അത്യാവശ്യം ബന്ധുക്കളെയും നാട്ടുകാരെയും ഉൾപ്പെടുത്തി കൊണ്ട് വീട്ടിൽ തന്നെ നാളെ രാത്രി ഒരു

💬 Comments

View all comments