Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]
റിസപ്ഷൻ അറേഞ്ച് ചെയ്യാമെന്നും ഒപ്പം നാളെ ഉച്ചക്കും രാത്രിയിലും ഇവിടെ അടുത്തുള്ള ഒരു orphanage ഇൽ ഭക്ഷണം കൊടുക്കാൻ ഏർപ്പാടാക്കാമെന്നും ആയിരുന്നു അത്.....
ഞാനും അതിനോട് യോജിച്ചു.....വൈകുന്നേരത്തോടു കൂടി സുരേന്ദ്രനങ്കിളും ദിനേഷേട്ടനും മീനാക്ഷിയും കുഞ്ഞും പിന്നെ ഭാനുമതി ആന്റിയും വന്നു....കുറച്ച് കഴിഞ്ഞു പിന്നാലെ മിഥുനും രേഷ്മയും....അവരെ സ്വീകരിക്കാൻ അമ്മയും ഏട്ടത്തിയും മേമയും ഉമ്മറത്തേക്ക് വന്നപ്പോൾ ആണ് വാതിൽക്കൽ മാമിയുടെ പുറകിൽ വന്ന് നിൽക്കുന്ന സൗന്ദര്യബിംബത്തിൽ എന്റെ കണ്ണുകൾ ഉടക്കിയത്....ഭദ്ര.....എന്റെ പെണ്ണ്.....കുളി കഴിഞ്ഞ് ഡ്രസ്സ് മാറിയിരിക്കുന്നു...ക്രീം കളർ കരയുള്ള സെറ്റ് സാരിയും അതെ കളർ ബ്ലൗസ്മാണ് വേഷം.....പകല് കണ്ട മുഖത്തെ നിറക്കൂട്ടുകളെല്ലാം മായ്ച്ചു കളഞ്ഞിരിക്കുന്നു..... കണ്ണ് എഴുതിയിട്ടുണ്ട്...പുരികവും....നെറ്റിയിൽ ഒരു കുഞ്ഞു വട്ടപ്പൊട്ട് ഉണ്ട്...നെറ്റിയിൽ വാരിയിട്ട പോലെ കനത്തിൽ തന്നെ സിന്ദൂരം തൊട്ടിരിക്കുന്നു...കഴുത്തിൽ താലിച്ഛരടിനു ഒപ്പം വേറെ രണ്ടു മാലകൾ കൂടി കണ്ടു...ചെവിയിൽ നടരാജ ശിലയുടെ ഡിസൈൻ ഉള്ള കമ്മലുകൾ... ഇരു കയ്യിലും രണ്ടു വളകൾ വീതം അണിഞ്ഞിട്ടുണ്ട്... അധരങ്ങളിലും പകലു കണ്ട ചായക്കൂട്ടുകൾ ഇല്ലന്നു തോന്നുന്നു...അവൾ തിരിഞ്ഞു നടന്നപ്പോൾ അവളുടെ പിന്നഴകിനെ പൊതിഞ്ഞു കിടക്കുന്ന ആ കാർക്കൂന്തലിലേക്ക് തന്നെയാണ് പിന്നെ എന്റെ നോട്ടം പോയത്....നല്ല ഉള്ളുള്ള മുടിയാണ് എന്റെ പെണ്ണിന്.....ഇടയ്ക്ക് അലസമായി അവൾ അതിൽ തഴുകുന്ന കാഴ്ച എന്നെ ഒരുപാട് ആകർഷിച്ചു..... എന്നെ കണ്ടപ്പോൾ ഒരു പതിഞ്ഞ പുഞ്ചിരി മാത്രമായിരുന്നു അവളിൽ നിന്നും കിട്ടിയത്....താലി കെട്ടു കഴിഞ്ഞു ഈ നേരമത്രയും ആയിട്ടും എനിക്ക് ആകെ കിട്ടിയ ഒരു പോസിറ്റീവ് സൈൻ എന്ന് തോന്നിയത് അത് മാത്രമാണ്... വീട്ടിൽ വന്നു ഇത് വരെയും ഞങ്ങൾ പരസ്പരം മിണ്ടിയിട്ടില്ല....ഭദ്ര സെറ്റ് സാരി
💬 Comments
View all comments