0%

Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]

Author : രാജാ Read All Parts 1.6K
നല്ല ഭംഗിയിൽ ഉടുത്തിട്ടുണ്ട്...വേറെ ആരോ ഉടുപ്പിച്ചു കൊടുത്തതാന്നു തോന്നുന്നു...അല്ലാതെ സെറ്റ് സാരീ സ്വയം ഉടുക്കുമ്പോൾ ഇത്രയും ഫിനിഷിങ് ഉണ്ടാവില്ല.....ദേഹം മുഴുവൻ സാരിയിൽ പിന്നുകൾ വച്ച് പൊതിഞ്ഞു പിടിച്ചിരിക്കുവാന്നു ഒറ്റ നോട്ടത്തിൽ മനസ്സിലാകും.... എന്റെ ഭാര്യ ആണെങ്കിലും പരിസരം മറന്നു ആ സൗന്ദര്യധാമത്തെ തന്നെ ഇങ്ങനെ നോക്കി വെള്ളമിറക്കുന്നത് അത്ര പന്തിയല്ലാത്തതിനാൽ ഞാൻ പതിയെ എല്ലാവരുമായി സംസാരത്തിൽ മുഴുകി.... നാളെ അറേഞ്ച് ചെയ്തിരിക്കുന്ന പ്രോഗ്രാമുകളെപ്പറ്റി ഭദ്രയുടെ വീട്ടുകാരോടും പറഞ്ഞു..... ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ എന്റെ ഇടതു വശത്തായി ഭദ്രയും ഇരുന്നു....എല്ലാവരും ഒരോന്ന് പറഞ്ഞു പരസ്പരം ചിരിക്കുമ്പോളും മറുപടിയായി വെറുതെ ഒന്ന് ചിരിച്ചതല്ലാതെ അവളൊന്നും മിണ്ടിയില്ല... വൈകുന്നേരം വന്നു പോകുന്ന നേരം വരെയും രേഷ്മ ഭദ്രയുടെ ചെവി തിന്നുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു...പോരാത്തതിനു കൂടെക്കൂടെ എന്റെ നേരെ കണ്ണുരുട്ടി കൊണ്ട് വെകളി പിടിച്ച പോലെ ഉള്ള അവളുടെ നോട്ടവും.. അത് എന്തോ അത്ര ശുഭ സൂചനയായി തോന്നിയില്ല എനിക്ക്...അവളുടെ ഉള്ളിൽ എന്നോട് നല്ല കലി ഉണ്ടെന്നറിയാം...ഒരു അവസരം ഒത്തു കിട്ടിയാൽ അവൾ അത് മുതലെടുക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.... രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ദിനേഷേട്ടനും മീനാക്ഷിയും കുഞ്ഞും വിദേശത്തേക്കു മടങ്ങും....അപ്രതീക്ഷിതമായി ഭദ്രയുടെ വിവാഹം കൂടി റെഡി ആയതിനാലാണ് അവർ ലീവ് എക്സ്റ്റെണ്ട് ചെയ്തത്.... മിഥുനും ഈ വീക്ക്‌എന്റൽ മടങ്ങും.....രേഷ്മ കുറച്ചു നാളുകൂടി കഴിഞ്ഞു മിഥുന്റെ പേരെന്റ്സ്ന്റെ കൂടെയെ ഓസ്ട്രേലിയയിലോട്ട് പോകു..അവളുടെ വിസയുടെ പ്രോസസ്സ് procedure ഇൽ എന്തോ delay വന്നതിനാലാണ് അത്..... ആചാരപ്രകാരം പെണ്ണിന്റെ വീട്ടിലാണ് ആദ്യരാത്രി തങ്ങേണ്ടത്‌....അത് പിന്നെ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.... ഭക്ഷണം കഴിച്ചു കഴിഞ്ഞു എല്ലാവരും കൂടി

💬 Comments

View all comments