Chapter Title : ❤️അനന്തഭദ്രം 5❤️ [രാജാ]
കുറച്ച് നേരം സംസാരിച്ചു ഇരുന്നതിനു ശേഷമാണ് ഭദ്രയുടെ വീട്ടുകാർ മടങ്ങിയത്.....
അവർ പോയി കഴിഞ്ഞു ശരത്തും ജിതിനും വിനുവും യാത്ര പറഞ്ഞു ഇറങ്ങി.......
മാമനും മേമയുമെല്ലാം നാളെ രാവിലയെ പോകുന്നുള്ളൂ....ശബ്ദമുഖരിതമായിരുന്ന വീട് ആളൊഴിഞ്ഞ അരങ്ങു പോലെയായി മാറി തുടങ്ങിയപ്പോൾ എന്നോട് റൂമിലെക്കു ചെല്ലാൻ അമ്മയും ഏട്ടത്തിയും വന്നു പറഞ്ഞു....നാളെ രാവിലെ എല്ലാരും കൂടി കുടുംബക്ഷേത്രത്തിൽ പോകണം എന്നും നേരത്തെ എഴെന്നേൽക്കണമെന്നും അവർ ഓർമിപ്പിച്ചു...
അല്പനേരം കഴിഞ്ഞു ഞാൻ റൂമിലേക്ക് പോയി....എന്നെ കണ്ടതും ബെഡിൽ ഇരുന്നിരുന്ന ഭദ്ര എഴുന്നേറ്റ് നിന്നു....ഞാൻ റൂമിനകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു..."കുറെ നേരമായോ എന്നെ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട്...??'' എന്ന ചോദ്യത്തിന് പതിഞ്ഞ ശബ്ദത്തിൽ ''ഇല്ലാ'' എന്നവൾ മറുപടി നൽകി...
നേരത്തെ ഇട്ടിരുന്ന സെറ്റ് സാരി മാറിയിരിക്കുന്നു... ഒരു പിങ്ക് കളർ ഹാഫ് സ്ലീവ് ചുരിദാർ ടോപ്പും വൈറ്റ് ലെഗ്ഗിൻസും ആണ് വേഷം.ഇരു തോളിലൂടെയും പകുത്തു കൊണ്ട് ഒരു വൈറ്റ് കളർ ഷാളും ഇട്ടിട്ടുണ്ട് .....എന്നെ ഒന്ന് നോക്കിയ ശേഷം ബാക്കി നേരമത്രയും അവൾ തല കുമ്പിട്ടു നിൽക്കുകയായിരുന്നു.... അഴിച്ചു അലസമായി ഇട്ടിരിക്കുന്ന മുടിയിഴകളിൽ നിന്നും മുഖത്തേക്ക് പാറി വീഴുന്നവ ഇടയ്ക്ക് പിന്നിലേക്ക് ഒതുക്കി വക്കുന്നുണ്ട് അവൾ...
കബോർഡിൽ നിന്നും മാറിയിടാനുള്ള ടീ ഷർട്ടും ട്രാക്ക് പാന്റും എടുക്കുന്നതിനിടയിൽ ഞാൻ ഭദ്രയെ പാളി നോക്കുന്നുണ്ടായിരുന്നു....അവളെന്നെയൊന്ന് ശ്രദ്ധിക്കുന്നത് പോലുമുണ്ടായിരുന്നില്ല...സാരിയിൽ കണ്ടതിനേക്കാൾ തടി കുറവാണ് തോന്നിക്കുന്നതു ചുരിദാർ ടോപ്പിൽ ഭദ്രയെ കാണുമ്പോൾ....ഒതുങ്ങിയതായി തോന്നുമെങ്കിലും അൽപ്പം വീതിയുള്ള അരക്കെട്ടാണ് പെണ്ണിന്....എന്നാലും അഴകളവുകൾ ഒത്ത ശരീരം...ഡാൻസ് പ്രാക്ടീസ് ചെയ്യുന്നത് കൊണ്ടാകാം....എത്ര കൊഴുപ്പ് ഉള്ള ദേഹം ആണേലും ഡാൻസ് ചെയ്യുന്ന
💬 Comments
View all comments