Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
ഓർമ്മ വേണം എപ്പോഴും....കേട്ടല്ലോ....""
എന്റെ വലതു കൈ തന്റെ ഇരുകൈകളിലും കോർത്തു പിടിച്ചു കൊണ്ട് സെലിൻ എന്നെ ഉപദേശിച്ചു......
"നമ്മൾ സ്നേഹിക്കുന്നവരുമായിട്ടല്ല,, നമ്മളെ സ്നേഹിക്കുന്നവരുമായിട്ടാണ് നമ്മൾ ചേരേണ്ടത്...എന്നാലേ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകൂ....''"
"അങ്ങനെയൊന്നുമില്ലടാ,,, പരസ്പരമുള്ള സ്നേഹവും വിശ്വാസവും അതാണ് വേണ്ടത് ജീവിതത്തിൽ....""
ഞാൻ പറഞ്ഞത് കേട്ട് ഒരു നിമിഷം മിണ്ടാതിരുന്ന സെലിൻ എന്നെ വിട്ട് മാറി എഴുന്നേറ്റ് ഐസ് ക്രീം കപ്പുമെടുത്ത് കിച്ചണിലേക്ക് നടക്കവേ പറഞ്ഞു.....
"എന്റെ അവസ്ഥ മനസ്സിലാകണമെങ്കിലെ നീയും ശരിക്കുമൊന്നു ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടാകണം... മനസ്സിലായോ....""
കിച്ചണിൽ നിന്നിരുന്ന സെലിനോട് ഞാൻ വിളിച്ചു കൂവി....അത് കേട്ട് ഒരു കപടഗൗരവത്തോടെ സാരിത്തലപ്പ് ചുറ്റി ഇടുപ്പിൽ കുത്തിയിട്ട് സെലിൻ എന്റെ മുന്നിൽ വന്നു നിന്നു....
""ആര് പറഞ്ഞു മോനെ നിന്നോട്, ഞാൻ പ്രേമിച്ചിട്ടില്ലാന്ന്....""
രണ്ടു കയ്യും എളിയിൽ കുത്തി പുരികമുയർത്തി കൊണ്ട് അവൾ ചോദിച്ചു.....
""അയിന് നീ എപ്പോ ആരെ പ്രേമിച്ചു....ചുമ്മാ തള്ളല്ലേ മോളെ.... ""
''നീ വേണേൽ വിശ്വസിച്ചാൽ മതി.. കേട്ടോ..""
വീണ്ടും തിരിച്ചു അടുക്കളയിലേക്ക് നടന്നു കൊണ്ട് സെലിൻ മറുപടി പറഞ്ഞു.....
"ശരിക്കും,,, എന്നിട്ട് എന്തേ നീ ഇത് വരെയും എന്നോട് പറയാഞ്ഞേ....?? അല്ല മോളെ ആരാ കക്ഷി....""
അടുക്കളയിലെ സിങ്കിൽ കിടന്നിരുന്ന പാത്രങ്ങൾ കഴുകി എടുത്തു വയ്ക്കവേ ചോദ്യം കേട്ട് സെലിൻ എന്നെയൊന്നു തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.....ഞാൻ എഴുന്നേറ്റു അവളുടെ അരികിലേക്ക് നടന്നു......
"" എനിക്ക് ഓർമ്മയുണ്ട്, ഞാൻ മുൻപ് ഒരിക്കൽ ഈ കാര്യത്തെപ്പറ്റി ചോദിച്ചപ്പോളും നീ മറുപടിയൊന്നും പറയാതെ ഒഴിഞ്ഞു മാറി...പിന്നെ ഞാനും അത് കാര്യമാക്കിയില്ല...സത്യം പറ ആരാ ആള്.....?"
സെലിനെ
💬 Comments
View all comments