Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
വച്ച് സോഫയിൽ ഞാൻ നീണ്ടു നിവർന്ന് കിടന്നു....എന്റെ ആ നീക്കത്തിൽ അവൾ തെല്ലോന്ന് അമ്പരന്നെങ്കിലും ഒരു ചെറുചിരിയോടെ സാരിത്തലപ്പ് കൊണ്ട് എന്റെ നെറ്റിയിലെ വിയർപ്പ് തുള്ളികൾ തുടച്ചു തന്ന് എന്റെ മുഖം അവളുടെ കൈകുമ്പിളിലാക്കി....
"പിണങ്ങിയോ അപ്പോഴേക്കും...അതിന് ഞാനൊന്നും പറഞ്ഞത് പോലുമില്ലല്ലോ....''
അവളുടെ കീഴ്ത്താടിയിൽ പിടിച്ചാട്ടി കൊണ്ട് ഞാൻ ചോദിച്ചു.....
"എന്തിനാ പറയുന്നേ.... ഈ മുഖമോന്ന് കറുപ്പിച്ചു നോക്കിയാ പോരെ ബാക്കിയുള്ളവരുടെ നെഞ്ചോന്ന് വിങ്ങാൻ....""
എന്റെ കവളിലൊന്ന് നുള്ളിക്കൊണ്ട് പരിഭവം വിടാതെ അവള് പറഞ്ഞു....
"സോറി ടാ.... ഇനി ഉണ്ടാവില്ലാട്ടോ....""
ഞാനവളുടെ മടിയിൽ നിന്നും എഴുന്നേറ്റു അവളുടെ ഇടത്തേ തോളിൽ ചാരിയിരുന്നു.....
""ഹ്മ്മ്....എന്തിനാ ഭദ്രയോട് പിണങ്ങിയേ നീ....""
""ഏയ്യ് അതൊന്നുമില്ലടി...ഞങ്ങൾ ചുമ്മാ....""
"ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം....മര്യാദക്ക് നല്ല രീതിയിൽ ജീവിച്ചോളണം രണ്ടും....കെട്ട് കഴിഞ്ഞ് ആഴ്ച ഒന്നായില്ല,, ആപ്പോഴേക്കും വഴക്ക് കൂടാനാണോ രണ്ടിന്റെയും ഉദ്ദേശം......"'
ഞാൻ പറഞ്ഞു തുടങ്ങുന്നതിനു മുൻപ് അവൾ ഇടയിൽ കേറി....
"നിനക്കറിയാല്ലോ മോളെ ഞങ്ങളുടെ വിവാഹം നടക്കാനുണ്ടായ സാഹചര്യം....സുദേവന്റെ ഒപ്പമുള്ള ജീവിതവും സ്വപ്നം കണ്ട് കാത്തിരുന്ന പെണ്ണാ ഭദ്ര....അങ്ങനെയുള്ള അവൾക്ക് എന്നെ പെട്ടന്ന് ഉൾകൊള്ളാൻ കഴിയണമെന്നില്ല....പോരാത്തതിനു ഇതിനിടയിലെ സുദേവന്റെ മരണവും....."""
"അതെല്ലാം കഴിഞ്ഞു പോയതല്ലെടാ.... ഇനി കണ്മുന്നിൽ ഉള്ളത് നിങ്ങളുടെ ജീവിതാ....അത് സന്തോഷത്തോടെ ജീവിക്കാൻ നോക്ക്....ഒരു പക്ഷെ അവൾക്ക് പൊരുത്തപ്പെട്ടു വരാൻ കുറച്ചു സമയം എടുക്കുമായിരിക്കും....നീ അത് മനസ്സിലാക്കി നിന്നാൽ മതി....ബാക്കിയെല്ലാം സാവകാശം മാറിക്കോളും.... നിങ്ങൾ തമ്മിൽ ഒരുമിച്ചു തന്നെ ജീവിക്കണം എന്നും.....
ഒന്നുമില്ലെങ്കിലും നീ ഒരുപാട് സ്നേഹിച്ച പെണ്ണല്ലേ അവൾ...ഒന്നിക്കാൻ പറ്റാതെ പോയെന്ന് കരുതിയ നിങ്ങളെ ദൈവമായിട്ട് ചേർത്ത് വച്ചതാ....അത്
💬 Comments
View all comments