0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.8K
ഞാൻ അവളെ കളിയാക്കി..... അത് കണ്ട് കലി കയറിയ അവൾ എന്റെ മുടി പിടിച്ചു വലിച്ചു എന്നെ ശരിക്കും വേദനിപ്പിച്ചു.... ""ആഹ്.. വിടെടി പെണ്ണെ..എനിക്ക് വേദനിക്ക്ണ്...."" നന്നായി വേദനിച്ചപ്പോൾ അവളുടെ കൈയ്യിൽ മുറുകെ പിടിച്ച് കൊണ്ട് തല മുടിയിലെ പിടുത്തം വിടുവിച്ചിട്ട്‌ ഞാനൊന്ന് കലിപ്പിച്ചു നോക്കി....ശരീരം നൊന്തു കഴിഞ്ഞാൽ എനിക്ക് പെട്ടെന്ന് ദേഷ്യം വരുമെന്ന് പെണ്ണിന് അറിയാമെങ്കിലും, എപ്പോഴും എന്നെ പിച്ചും മാന്തുകയും കടിക്കുകയുമൊക്കെ ചെയ്യുന്നത്, ഞാൻ അവളെ ഒരിക്കലും അതിന് വഴക്ക് പറയുകയൊ തിരിച്ചു ഉപദ്രവിക്കുകയൊ ചെയ്യില്ലന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ്.... ചുരുങ്ങിയ നാളത്തെ സൗഹൃദത്തിനിടയിൽ തന്നെ അത്രയും അധികം സ്വാതന്ത്ര്യം ഞങ്ങൾ പരസ്പരം അനുവദിച്ചു നൽകിയിരുന്നു..... അങ്ങനെയുള്ളപ്പോൾ, പെട്ടെന്ന് എന്റെ ദേഷ്യത്തോടെയുള്ള നോട്ടം സെലിനെ ചെറുതായി വേദനിപ്പിച്ചുവെന്ന് എനിക്ക് തോന്നി...സോഫയിൽ നിന്നും കാലുകൾ ഇറക്കി താഴെ വച്ച്, മുഖം എന്നിൽ നിന്നും വെട്ടിത്തിരിച്ചു കൊണ്ട് കെറുവിച്ചിരിപ്പാണ് കക്ഷി....... പെട്ടന്നങ്ങനെ ഇരുന്നപ്പോൾ പിന്നഴിച്ച്‌ അലസമായി ഇട്ടിരുന്ന അവളുടെ സാരി വയറിൽ നിന്നും മാറി, ആ അഴകുള്ള പൊക്കിൾ ചുഴി എന്റെ മുന്നിൽ അനാവൃതമായി....അവളത് അറിഞ്ഞിട്ടില്ലാന്ന് എനിക്ക് തോന്നി... ""ദേണ്ടെടി നിന്റെ പൊക്കിളൊക്കെ കാണുന്നു...തുണി നേരെ ഇടെടി പെണ്ണേ...."" അവളെ ഒന്ന് കൂടി ശുണ്ഠി പിടിപ്പിക്കാൻ തന്നെയായിരുന്നു എന്റെ ഉദ്ദേശം... "'ഓഹ്., നീ കാണാത്തതൊന്നുമല്ലല്ലോ... അല്ലേലും ഇവിടെ ഇപ്പൊ നീ മാത്രമല്ലേ ഉള്ളു...."" എന്നെ നോക്കാതെ ചുണ്ട് വക്രിച്ച്‌ ഗോഷ്ട്ടി കാണിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്... അത് കണ്ടതോടെ എനിക്ക് ചിരി വന്നു... സാരിയെടുത്ത് നേരെയാക്കി ആ അഴകാർന്ന ഉടൽ മറച്ചു കൊണ്ട് അവളുടെ മടിയിൽ തല

💬 Comments

View all comments