0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.8K
ഐസ്ക്രീം കാലിയാക്കി... "മറ്റന്നാൾ എപ്പോളാ നിന്റെ ട്രെയിൻ...."" നിർബന്ധിച്ച് കോരി തരുമ്പോൾ എന്റെ മീശയിലും താടിയിലും ആയ ഐസ്ക്രീം സാരി തലപ്പ് കൊണ്ട് തുടച്ചു വൃത്തിയാക്കി തരവേ ഞാൻ സെലിനോട് ചോദിച്ചു.... ""ഉച്ചയ്ക്ക് രണ്ടു മണിക്ക്..."" "റെയിൽവേ സ്റ്റേഷനിൽ ഞാൻ വിടാം..."' "വേണ്ടടാ,, നീ വെറുതെ ഓഫീസിലെ തിരക്കിന്റെ ഇടയിൽ നിന്ന് വരാൻ നിക്കണ്ട...ഞാൻ പൊയ്ക്കോളാം..ഇവിടെ അടുത്തല്ലേ സ്റ്റേഷൻ..."' "നാളെ ഞാൻ ലീവ് ആയിരിക്കും...ഭദ്രയുമായി അവളുടെ വീട്ടിൽ വിരുന്നു പോവാണ്....ഇന്ന് ചെന്നിട്ട് വേണം അവളെയും കൂട്ടി അങ്ങോട്ട്‌ പോകാൻ....."" "ഓഹ്...എന്താ പിന്നെ ഭദ്രയുടെ വിശേഷം....ആ സുദേവന്റെ ഇൻസിഡന്റ്ൽ നിന്നും അവൾ ഇനിയും റിക്കവർ ആയില്ലേ...' "ഹ്മ്മ്..അത് കുഴപ്പോന്നുമില്ല...അവൾ ഇപ്പൊ ഓക്കേ ആണ്......''' അത് പറയുമ്പോഴുള്ള എന്റെ നിസ്സംഗത ശ്രദ്ധിച്ചതിനാലാകാം,, ജനലഴികളിലൂടെ പുറത്തെ മഴയിലേക്ക് നോക്കിയിരുന്ന എന്റെ മുഖം പിടിച്ചു സെലിൻ അവളുടെ നേരെ തിരിച്ചു.... ""എന്ത് പറ്റിടാ നിനക്ക്....ഭദ്രയോട് എന്തെങ്കിലും പറഞ്ഞു പിണങ്ങിയൊ നീ...."" "'ആ ഒരു ചെറിയ സൗന്ദര്യപിണക്കം....''" ഉള്ളിലെ നിരാശയും അസ്വസ്ഥതയും പ്രകടമാക്കാതെ ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..... ""ദേ കല്യാണം കഴിഞ്ഞു കുറച്ചു ദിവസേ ആയിട്ടുള്ളു....അപ്പഴേക്കും നിന്റെ മുരട്ട് സ്വഭാവം ആ പാവം കൊച്ചിന്റെ അടുത്ത് എടുത്താലുണ്ടല്ലോ,, നീ മേടിക്കും എന്റേന്ന്... ങ്ഹാ.....""
കാലു രണ്ടും മടക്കി സോഫയിൽ ചമ്രം പടിഞ്ഞിരുന്ന് കപടദേഷ്യത്തോടെ മുഷ്ടി ചുരുട്ടി എന്റെ നെഞ്ചിൽ പതിയെ ഇടിച്ചു കൊണ്ട് സെലിൻ പറഞ്ഞു.... "ഇന്ന് തന്നെ ആ കൊച്ചിന്റെ പിണക്കം മാറ്റിക്കോളണം..... കേട്ടല്ലോ..?? "" ""ഓഹ്,, ഉത്തരവ് മാഡം..."" തല കുനിച്ചു രണ്ടു കൈയും കൂപ്പി തൊഴുത് കൊണ്ടെന്നെ പോലെ

💬 Comments

View all comments