Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
കയറി.....മായയെ ഞാൻ അവിടെ കണ്ടില്ല....
"മായ എവിടെ...ഇവിടില്ലേ.....??? "
"ഇല്ലെടാ..അവൾ പുറത്തു പോയിരിക്കുകയാ...എനിക്ക് മെസ്സേജ് ചെയ്തിരുന്നു.....മറ്റന്നാൾ പോകേണ്ടതല്ലേ...കുറച്ചു സാധനങ്ങളൊക്കെ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞു...""
ഫ്രണ്ട് ഡോർ ചാരിയിട്ട് വന്ന് കയ്യിലെ ഹാൻഡ് ബാഗ് ഡയനിങ് ടേബിളിന്റെ മുകളിലും വച്ച്, ദേഹത്തെ സാരിയിൽ കുത്തിയിരുന്ന പിന്നുകൾ ഓരോന്നായി ഊരി മാറ്റവേ സെലിൻ പറഞ്ഞു....
അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി വെള്ളമെടുക്കുമ്പോൾ ആണ്, ഫ്രിഡ്ജിൽ ഐസ്ക്രീം ഇരുപ്പുണ്ടെന്നും അത് എടുത്തോളാൻ സെലിൻ പറഞ്ഞതും.....എനിക്ക് ഐസ്ക്രീംമിനോടുള്ള താല്പര്യം അവൾക്ക് നന്നായി അറിയാകുന്നതാണ്...സെലിനും ഒരു ഐസ്ക്രീം കൊതിച്ചിയാണ്...
ഞാൻ ഫ്രിഡ്ജിൽ നിന്നും ഐസ്ക്രീമിന്റെ കപ്പും ഒരു സ്പൂണ്മെടുത്ത് സോഫയിൽ വന്നിരിന്നു...1 kg യുടെ ഫാമിലി പാക്ക് ആയിരുന്നു അത്..ചോക്ലേറ്റ് ഫ്ലാവർ...
മൂടി തുറന്നു നോക്കിയപ്പോൾ അതിലെ പകുതിയും തീർത്തിട്ടുണ്ട്....ഞാൻ കുറേശ്ശേയായി സ്പൂണ് കൊണ്ട് കോരി കഴിക്കാൻ തുടങ്ങി......പുറത്തു നല്ല മഴ പെയ്യാൻ തുടങ്ങിയിരുന്നു അന്നേരം....
മുടിയിലെ ക്ലിപ്പും ഊരി മാറ്റി,, മുടിയൊന്ന്
ഇരു കൈകൊണ്ടും മാടി ചീകി ഇടതു തോളിലൂടെ മുൻവശത്തെക്കിട്ട്, ഉടഞ്ഞു പോയ സാരിയുമൊന്ന് ഒതുക്കിയുടുത്ത് കൊണ്ട് സെലിൻ സോഫയിൽ എന്റെ അരികിലായി വന്നിരുന്നു....
"ഒറ്റയ്ക്ക് തിന്നല്ലെടാ ദുഷ്ട്ടാ.. നിക്കും താ...."
എന്റെ കയ്യിൽ നിന്നും ഐസ്ക്രീം കപ്പും സ്പൂണും തട്ടിപ്പറിച്ചു വാങ്ങി അവൾ തിന്നാൻ തുടങ്ങി...രണ്ടു സ്പൂൺ കഴിച്ചതിനു ശേഷം അടുത്ത സ്പൂൺ അവളെനിക്ക് വായിൽ വച്ചു തന്നു.....സ്പൂൺ എന്റെ കയ്യിൽ തരാൻ സമ്മതിക്കാതെ പിന്നെയും അവൾ തന്നെ ആണ് എനിക്ക് ഐസ്ക്രീം കോരി വായിൽ വച്ചു തന്നത്... അങ്ങനെ ഞാനും അവളും കൂടി പെട്ടന്ന് തന്നെ
💬 Comments
View all comments