0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.8K
കുറ്റം ആരോപിക്കുമ്പോൾ അതിനു എന്തെങ്കിലും solid ആയ ഒരു റീസൺ വേണ്ടേ...something വാലിഡ് പ്രൂഫ്.....അങ്ങനെയെന്തെങ്കിലും നിങ്ങളുടെ കയ്യിൽ ഉണ്ടോ....?? എനിക്ക് പറയാനുള്ളത് കേട്ട് സൗമ്യമായി പ്രതികരിച്ച സി ഐ ഭദ്രയോട് ചോദിച്ചു.... "ഇല്ല സർ" ആദ്യം 'ഇല്ല' എന്ന അർത്ഥത്തിൽ തലയാട്ടിയതിനു ശേഷം പതിഞ്ഞ ശബ്ദത്തിൽ ഭദ്ര മറുപടി നൽകി..... "So നിങ്ങളുടേത് വെറും സംശയം മാത്രം...അല്ലാതെ വ്യക്തമായ തെളിവൊന്നുമില്ല..അല്ലേ....?? "" "" സർ ഞാൻ പറഞ്ഞല്ലോ,, ഭദ്രയുടെത് വെറും തെറ്റിധാരണ മാത്രമാണ്....ഭദ്രയുടെ വിവാഹം മുടങ്ങാൻ ഉണ്ടായ സാഹചര്യവും കല്യാണം കൂടാൻ വന്ന ഞാൻ ആകസ്മികമായി ഇരു വീട്ടുകാരുടെയും താല്പര്യം പ്രകാരം ഭദ്രയെ വിവാഹം കഴിക്കേണ്ടി വന്നതിനെപ്പറ്റിയുമെല്ലാം പോലീസ് തന്നെ നേരിട്ട് അന്വേഷിച്ചതറിഞ്ഞതല്ലേ....ഭദ്രയും കുറച്ചു മുൻപ് അത് പറഞ്ഞതാണ്....മാത്രമല്ല ഭദ്രയുടെ സമ്മതത്തോടെ തന്നെയാണ് ഞാൻ ഭദ്രയെ വിവാഹം കഴിച്ചത്.....പിന്നെ ഈ സുദേവൻ എന്ന വ്യക്തിയുമായി എനിക്ക് യാതൊരു മുൻപരിചയവുമില്ല....ആളെ നേരിട്ട് ഒന്ന് കണ്ടിട്ട് കൂടിയില്ല ഞാൻ.....
ആദ്യമായി കാണുന്നത് തന്നെ ഇന്നലെ ഹോസ്പിറ്റലിൽ വച്ച് അദ്ദേഹത്തിന്റെ ഡെഡ് ബോഡിയാണ്.....ആ കൊലപാതകവുമായി എനിക്ക് യാതൊരു ബന്ധവുമില്ലന്ന് ഇതിലും വ്യക്തമാക്കാൻ എനിക്കറിയില്ല....എന്തായാലും അന്വേഷണം നടക്കുകയല്ലേ....സത്യമെന്താന്ന് കാലം തെളിയിക്കട്ടെ....ഏത് അന്വേഷണവുമായും സഹകരിക്കാൻ ഞാൻ തയ്യാറാണ്....എന്റെ നിരപരാധിത്വം തെളിയിക്കപ്പെടേണ്ടത് എന്റെയും കൂടി ആവശ്യമാണല്ലോ...."" എസ് ഐ ചോദിക്കുന്നത് കേട്ട് ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുന്ന ഭദ്രയെ കണ്ടതോടെ എന്റെ കലി ഇരട്ടിച്ചെങ്കിലും ഞാൻ അത് പുറത്തു കാണിക്കാതെ ഇടയ്ക്ക് അവളെയൊന്നു നോക്കികൊണ്ട് പോലീസുദ്യോഗസ്ഥരോട് പറഞ്ഞു നിർത്തി..... " പക്ഷെ സർ ഇയാൾ....."" "See ഭദ്ര,, ഞാൻ പറഞ്ഞല്ലോ നിങ്ങളുടേത്‌ വെറും സ്വാഭാവികമായ സംശയം

💬 Comments

View all comments