Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
മറ്റുള്ളവരുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് മനസ്സിലായി .....അന്നത്തെ എന്റെ കരച്ചിലും നിലവിളിയും ഒക്കെ കണ്ടിട്ട് പാവം തോന്നിയിട്ടാകണം ആള് എന്നെ അവിടുന്ന് രക്ഷിച്ചു കൊണ്ട് പോന്നു ...പോരുന്ന പോക്കിന് എന്നെ കരയിപ്പിച്ചവന്മാരെയൊക്കെ നല്ല ചീത്തയും വിളിച്ചിട്ടാണ് പുള്ളി പോന്നത്....എന്റെ ക്ലാസ്സിലേക്കുള്ള വഴിയും പറഞ്ഞു തന്ന് മൂപ്പര് സ്ഥലം വിട്ടു.....അത് പോലെ ഒരു സാഹചര്യത്തിൽ തന്റെ രക്ഷയ്ക്ക് എത്തിയ ആണൊരുത്തനോട് തോന്നിയ ഒരു വീരാരാധന, അല്ലേൽ ക്രഷ്,, infatuation അങ്ങനെ എന്ത് വേണേലും വിളിക്കാം അന്നത്തെ ആ പതിനെട്ടുക്കാരി പൊട്ടിപെണ്ണിന് അവനോടു തോന്നിയ താല്പര്യത്തെ......ക്ലാസ്സ് കഴിഞ്ഞ് ആ ദിവസം പിന്നെയും ഞാൻ ആളെ കണ്ടു.....ഒന്ന് പുഞ്ചിരിച്ചതല്ലാതെ കൂടുതലൊന്നും മിണ്ടാൻ പറ്റിയില്ല...രാവിലെ തന്നെ സഹായിച്ചതിന് ഒരു നന്ദി പോലും....
തൊട്ടടുത്ത ദിവസം ഫ്രഷേഴ്‌സ് ഡേ പ്രമാണിച്ചുള്ള കോളേജ് യൂണിയന്റെ സെലിബ്രേഷൻ പ്രോഗ്രാം ഉണ്ടായിരുന്നു.....അന്ന് പുള്ളിക്കാരൻ ഒരു കിടിലം പാട്ട് പാടി സദസ്സിനെ മുഴുവൻ കയ്യിലെടുത്തു...അതോടെ ചാഞ്ചാടി നിന്നിരുന്ന എന്റെ മനസ്സും ഫ്ലാറ്റ്....നിനക്ക് ഭദ്രയോട് തോന്നിയ അതെ വികാരം തന്നെ...ആദ്യകാഴ്ചയിൽ തോന്നിയ പ്രണയം....Love at first sight....ആളെപ്പറ്റി കോളേജിൽ കേട്ടറിഞ്ഞ കഥകളെല്ലാം എന്നെ കൂടുതൽ അവനിലേക്ക് അടുപ്പിച്ചു..""നിർജീവമായിരുന്നു മിഴികളെങ്കിലും സെലിന്റ മനസ്സിലെ ആ സമയത്തെ കടലിരമ്പം മുഖത്ത് വ്യക്തമായിരുന്നു...പുറത്തെ മഴയ്ക്ക് ഒപ്പം വീശുന്ന കാറ്റിൽ നെറ്റിയിലേക്ക് പാറി വീഴുന്ന മുടിയിഴകളെ ഒതുക്കി വച്ചു കൊണ്ട് അവൾ തുടർന്നു...
""പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഞാൻ ആളെ മാറി നിന്ന് കണ്ടു...കോളേജ് വരാന്തയിലും കോറിഡോറിലും ഗ്രൗണ്ടിലും ക്യാന്റീനിലുമെല്ലാം..അങ്ങനെ കാണാൻ ആഗ്രഹിച്ചപ്പോഴെല്ലാം ആള് എന്റെ മുൻപിലുണ്ടായിരുന്നു....എന്നാൽ 'ഒന്ന് മിണ്ടണം' എന്ന ആഗ്രഹം മാത്രം ഞാൻ ഉള്ളിലൊതുക്കി...സ്വാഭാവികമായ ആ
💬 Comments
View all comments