0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.8K
പേടിയും അപകർഷതാ ബോധംവും തന്നേയായിരുന്നു എന്നെ പുറകിലോട്ട് വലിച്ചത്....ഉള്ളിൽ നാമ്പിട്ട അവനോടുള്ള ഇഷ്ട്ടം മനസ്സിൽ തന്നെ ഞാൻ ഒളിപ്പിച്ചു വച്ചു....ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു...അങ്ങനെയിരിക്കെ ആണ് എന്റെ വല്യപ്പച്ചിയുടെ മരണം..ഞാൻ വീട്ടിലേക്ക് മടങ്ങി......അപ്പച്ചിയുടെ മരണത്തോടെ ആ വീട്ടിൽ ഞാനും മമ്മിയും ഒറ്റയ്ക്കായി.....കള്ളും കുടിച്ചു വന്ന മമ്മിയെ ഉപദ്രവിക്കുന്ന ഒരു നികൃഷ്ട രൂപം മാത്രമെ പപ്പയെന്ന് പറയുന്ന ആ മനുഷ്യനെപ്പറ്റി എന്റെ മനസ്സിൽ അന്നും ഉണ്ടായിരുന്നുള്ളൂ...അങ്ങനെയുള്ള അയാളുടെ അടുത്ത് മമ്മിയെ തനിച്ചാക്കി പോരാൻ എനിക്ക് ഭയമായിരുന്നു..അങ്ങനെ ഒരു ബന്ധുവിന്റെ വീട്ടിൽ താസിച്ചു കൊണ്ടുള്ള എന്റെ കോളേജ് പഠനത്തിനു വെറും രണ്ടു മാസത്തെ ആയുസ്സ് മാത്രമാക്കി ഞാൻ നാട്ടിലേക്ക് തിരിച്ചു പോന്നു... പിന്നീട് നാട്ടിലെ ഒരു കോളേജിലാണ് ഞാൻ പഠനം പൂർത്തിയാക്കിയത്.....""" ""അപ്പോൾ അയാൾ...ആളോട് നിന്റെ ഇഷ്ട്ടം പറഞ്ഞില്ലായിരുന്നോ നീ പോരുന്നതിനു മുന്നേ....."" ഇടയ്ക്ക് ഒരു ദീർഘ നിശ്വാസമെടുത്ത് മഴയിലേക്ക് കണ്ണു നട്ട സെലിനോട് ഞാൻ ആകാംഷയോടെ ചോദിച്ചു...... ""ഏയ് എവിടുന്ന്...ഞാൻ എന്റെ വഴിക്കും പോയി....പുള്ളിക്കാരൻ ആളുടെ വഴിക്കും പോയി...... പിന്നീട് എഫ് ബി യിലും ഇൻസ്റ്റയിലെമൊക്ക ആളെ ഞാൻ ഫോളോ ചെയ്യാറുണ്ടായിരുന്നു.... അല്ലെങ്കിലും ആദ്യപ്രണയം അത്ര പെട്ടെന്നൊന്നും മനസ്സിൽ നിന്നും പോകില്ലല്ലോ....പിന്നെ വർഷങ്ങൾ കഴിഞ്ഞാണ് കണ്ടത്...പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു...ആളുടെ കല്യാണം കഴിഞ്ഞു...."" ഒരു ചെറുചിരിയോടെയാണ് അവളത് പറഞ്ഞതെങ്കിലും ആ വാക്കുകൾക്കിടയിൽ എവിടെയൊക്കെയൊ മൗനമായ ഒരു തേങ്ങൽ ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നി എനിക്ക്...... ""ഛേ നശിപ്പിച്ച്.....ഉള്ളിൽ തോന്നിയ ഇഷ്ട്ടം അന്നേ പറയാതെ പോയത് എന്തായാലും മണ്ടത്തരമായി...നീ പറഞ്ഞിട്ടും ആള് റെജക്റ്റ് ചെയ്യുവായിരുന്നെങ്കിൽ ഒക്കെ...ഇതു പറഞ്ഞുമില്ല...ഹാ സാരമില്ല, പോട്ടെ...ആ പാവം ചെറുപ്പക്കാരൻ

💬 Comments

View all comments