Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
രക്ഷപ്പെട്ടുന്ന് കരുതിയാ മതി.... ""
സങ്കടം നിറഞ്ഞ സെലിന്റെ മുഖം കണ്ട ഞാൻ അവളുടെ മൂഡോന്ന് മാറ്റാൻ വേണ്ടി അങ്ങനെ പറഞ്ഞ് ഊറിചിരിച്ചു കൊണ്ട് അവളെ ശുണ്ഠി പിടിപ്പിക്കാൻ നോക്കി..... അത് ഏറ്റു..
കൈയ്യിന്റെ മുഷ്ടി ചുരുട്ടികൊണ്ട് അവൾ കലിയോടെ എന്നെ തല്ലാൻ വേണ്ടി ഓങ്ങിയതും അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ഞാൻ തടഞ്ഞു....പക്ഷെ ആന്നേരം പിന്നിലേക്ക് ഒന്ന് മലച്ചു പോയ ഞാൻ ബാലൻസ് തെറ്റി അവളെയും കൊണ്ട് പുറകിൽ കിടന്നിരുന്ന സോഫയിലേക്ക് നടുവും കുത്തി വീണു....മറുകൈ കൊണ്ട് എന്നെ മുറുകെ പിടിച്ചിരുന്ന സെലിൻ എന്റെ നെഞ്ചിലേക്കാണ് കമിഴ്ന്നടിച്ച് അലച്ചു തല്ലി വീണത്.....വീഴ്ചയുടെ ആഘാതത്തിലും ആ കിടപ്പിൽ തന്നെ കിടന്ന് ഞാൻ ചിരിക്കുന്നത് കണ്ട് കലി ഇരട്ടിച്ച പെണ്ണ് ഇടത്തെ കൈ എന്റെ വയറ്റിൽ കുത്തി വലതു കൈ ചുരുട്ടി നെഞ്ചിനിട്ട് രണ്ട് ഇടി ഇടിച്ചു കൊണ്ട് കെറുവിച്ചു കിടന്നു..... ദേഷ്യപ്പെടുമ്പോഴും ആ മിഴികളിലെ നനവ് ഞാൻ ശ്രദ്ധിച്ചിരുന്നു...
"'ഡീ ഇങ്ങോട്ട് നോക്കിയേ നീ... ""
കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ എന്റെ നെഞ്ചിന് താഴെയായി മുഖം പൂഴ്ത്തി കിടന്നിരുന്ന സെലിനെ ഞാൻ വിളിച്ചെങ്കിലും അവൾ മുഖമുയർത്താതെ അതെ കിടപ്പ് തന്നെ തുടർന്നു.....
""ഡീ.....""
എന്റെ വിളിയിലെ ഗൗരവമറിഞ്ഞതും രണ്ട് കൈകളും എന്റെ നെഞ്ചിലേക്ക് പിണച്ച് കുറച്ചു കൂടെ കയറി വിടർത്തി വച്ച എന്റെ കൈകളിലേക്ക് മുഖം ചേർത്ത് എന്നെ തന്നെ നോക്കികൊണ്ട് ഒന്നും മിണ്ടാതെ കിടന്നു.....
""ഇതിന് മാത്രം വിഷമിക്കുന്നതെന്തിനാ പെണ്ണേ....നിനക്ക് അത്രയ്ക്കും ഇഷ്ട്ടമായിരുന്നോ അവനെ......?? സാരമില്ലാട്ടോ, സമയമാകുമ്പോൾ നിന്നെ സ്നേഹിക്കുന്ന, നിന്റെ വിഷമങ്ങൾ മനസ്സിലാക്കി നിന്നോടൊപ്പം
💬 Comments
View all comments