Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
നിൽക്കുന്ന ഒരാള് തന്നെ നിന്റെ ജീവിതത്തിലേക്ക് വരും....""
ഞാനതു പറഞ്ഞപ്പോൾ അടയാൻ തുടങ്ങിയ ആ നീർമിഴികൾ അനുസരണയില്ലാതെ തുളുമ്പി തുടങ്ങിയിരുന്നു....കവിളിണകളിലുടെ ഒലിച്ചിറങ്ങിയ നീർത്തുള്ളികൾ തുടച്ചു കളഞ്ഞ് ഞാൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു മറു കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു....ആ മുടിയിഴകളിൽ പതിയെ തഴുകി....... പുറത്തു പെയ്യുന്ന മഴ പതിയെ ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു അപ്പോൾ...ശബ്ദവും ശ്വാസവും അടക്കിപിടിച്ചിരുന്നുവെങ്കിലും ആ മിഴികൾ മാത്രം പിന്നെയും അനുസരണയില്ലാതെ പെയ്തു കൊണ്ട് എന്റെ ഷർട്ട് നനച്ചു കൊണ്ടിരുന്നു....ഷർട്ടിലെ നനവ് നെഞ്ചിൽ തൊട്ടപ്പോൾ ഞാൻ സെലിനെ ഒന്ന് കൂടെ വരിഞ്ഞു പുണർന്നു....ജനലഴികളിലൂടെ അകത്തെക്ക് വീശുന്ന കാറ്റിൽ പാറി വീഴുന്ന അലസമായ മുടിയിഴകൾ ഒതുക്കി വച്ച് ആ നെറുകയിൽ ഞാൻ നൽകിയ അധരസ്പർശത്തിന്റെ ചൂടറിഞ്ഞതും എന്റെ നെഞ്ചിൽ പൂഴ്ത്തിയിരുന്ന മുഖമുയർത്തി സെലിൻ എന്നെ നോക്കി... കൈവിരലുകൾ എന്റെ കവിളിണകളിൽ തലോടി കൊണ്ട്, എന്റെ കണ്ണിൽ നോക്കിയാണ് ആളുടെ കിടപ്പെങ്കിലും, 'മറ്റെന്തോ സങ്കടം ആ മനസ്സിൽ വേദന സൃഷ്ട്ടിക്കുന്നുണ്ടോ' എന്നെനിക്ക് തോന്നി....
നെറ്റിയിൽ ഞാൻ ചാർത്തിയ ആ കരുതലിനും നെഞ്ചിലെ തിരയിളക്കത്തെ ശാന്തമാക്കാൻ കഴിയാത്തതിനാലാകാം സെലിൻ എഴുന്നേറ്റു.... മാറിൽ നിന്നും ഊർന്നു പോയ സാരിത്തലപ്പ് നേരെയിട്ട് സോഫയിൽ എന്റെ അരികിലായി തന്നെ അവൾ തല കുനിച്ചിരുന്നു......ഞാനും എഴുന്നേറ്റു സോഫയുടെ ഹാൻഡ് റെസ്റ്റിലേക്ക് ചാരി....
""നീ ഇപ്പോഴും ആളെ തന്നെ ഓർത്തിരിക്കുവാണോ...?? സോറി ടി,, ഞാനായിട്ട് നിന്നെ വെറുതെ പഴയതൊക്കെ ഓർമിപ്പിച്ച്....ഐ ആം റിയലി സോറി....""
കുറച്ചു സമയം ഒന്നും മിണ്ടാതെ എന്നിൽ നിന്നും ദൃഷ്ടി മാറ്റി താഴേക്ക് തന്നെ നോക്കിയിരുന്ന അവളുടെ വലത്തെ തോളിൽ പിടിച്ചു
💬 Comments
View all comments