0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.9K
കുലുക്കി കൊണ്ട് ഞാൻ അവളോട് പറഞ്ഞു..... അത് കേട്ടതും പതിയെ കണ്ണുകളുയർത്തി എന്റെ മുഖത്തേയ്ക്ക് നോക്കി...... "ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ.......?? തോളിൽ സ്പർശിച്ച എന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് മൂകമായിരുന്ന മുഖത്ത് ഒരു കുസൃതി ചിരി വരുത്തി കൊണ്ട് അവൾ ചോദിച്ചു..... "എന്താ വേണ്ടേ...നീ പറഞ്ഞോ.....?? ""
""അന്ന് ഫ്രഷേഴ്‌സ് ഡേയ്ക്ക് പാടിയ ആ പാട്ടില്ലേ..... ''ഒരു വേനൽപ്പുഴയിൽ തെളിനീരിൽ പുലരി തിളങ്ങി മൂകം, ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ ഇളവെയിലായ് നിന്നെ......'' അതൊന്ന് പാടിത്തരുമോ എനിക്ക് വേണ്ടി ഇപ്പോൾ......"' ""സെലിൻ.......നീ........."" അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ ഉണ്ടായ ഞെട്ടലിൽ പെട്ടന്ന് സോഫയിലെ ഹാൻഡ്റെസ്റ്റിൽ ചാരി ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അവളുടെ നേരെ ഇരുന്നു ഞാൻ അന്നേരം...പതിയെ കണ്ണിറുക്കി മുന്നിൽ പുഞ്ചിരിച്ചിരിക്കുന്ന സെലിന്റെ മുഖം എന്റെ ഓർമ്മകളെ ഏട്ടു വർഷം പുറകിലേക്ക് പോയി....എന്റെ കോളേജ് കാലത്തെ ഓർമ്മകളിലേക്ക്....അവിടത്തെ ആ സുദിനങ്ങളിൽ എന്നോ കണ്ടു മറന്ന ആ മുഖത്തിന്റെ പാതി മങ്ങിയ ചിത്രം മാത്രമായിരുന്നു എനിക്ക് അപ്പോഴും ഓർത്തെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നുള്ളൂ....... ""അത്.....അത് ഞാൻ ആയിരുന്നോ...എനിക്ക്..."" അവൾ പറഞ്ഞത് കേട്ടപ്പോൾ ഉണ്ടായ ഞെട്ടലിൽ നിന്നും പതിയെ മുക്തനായി വന്നപ്പോൾ ഞാൻ വാക്കുകൾക്കായി പരതി...... ""അനന്തകൃഷ്ണൻ, ഫൈനൽ ഇയർ ബി.കോം.. സെലിൻ ജോർജ്ജ്, ഫസ്റ്റ് ഇയർ ബി.കോം.. ഗുരുവായൂർ ശ്രീ കൃഷ്ണാ കോളേജ്....."" അത്രമേൽ പ്രണയം ആ മനസ്സിൽ എന്നോട് ഉണ്ടായിരുന്നതിനാലായിരിക്കാം അത് പറയുമ്പോൾ ആ കണ്ണുകളിൽ നിന്നും പൊഴിഞ്ഞ നീർത്തുള്ളികൾ എന്റെ നെഞ്ചിലേക്ക് കാരമുള്ളുകൾ തറച്ചിറങ്ങുന്ന വേദന സമ്മാനിച്ചാണ് താഴെക്ക് വീണത്....... ചിന്തകൾ ഒരായിരം തലച്ചോറിലേക്ക്

💬 Comments

View all comments