Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
ഇരച്ചു കയറവേ മനസ്സാകെ ക്ഷുഭിതമാകുന്നതറിഞ്ഞ ഞാൻ അവളെ വിട്ട് സോഫയിൽ നിന്നും എഴുന്നേറ്റു....
"എന്നാലും നീ ഇത്... എന്ത് കൊണ്ടാണ് സെലിൻ ആദ്യമേ എന്നോട് പറയാതിരുന്നത്....എന്നെ നീ നല്ലൊരു സുഹൃത്തായിട്ടാണ് കാണുന്നതെന്നല്ലേ പറയാറ്.... പിന്നെയെന്തിനാ ഉള്ളിൽ ഇങ്ങനെയൊരു ഇഷ്ട്ടം നിനക്കെന്നോട് ഉണ്ടായിട്ടും അത് നീ മറച്ചു വച്ചത്....""
ഇടറിയ ശബ്ദത്തിലും ഞാൻ അത് ചോദിക്കുമ്പോൾ മുഖം കൈവെള്ളയിലമർത്തി പൊട്ടി കരയുകയായിരുന്നു സെലിൻ.....അത് വരെയും മനസ്സിലെ നിശബ്ദതയുടെ അറകളിൽ വിദഗ്ധമായി അവൾ ഒളിപ്പിച്ചു വച്ച ഏങ്ങലടികൾ അണ പൊട്ടിയൊഴുകാൻ തുടങ്ങി....
"പറയ് സെലിൻ... എന്തിനാ നീ ഇത് എന്നിൽ നിന്നും മറച്ചു വച്ചത്....""
അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്ന് ആ മുഖമുയർത്തി ഇരു തോളിലും കൈ അമർത്തി ഉലച്ചു കൊണ്ട് ഞാൻ ചോദിച്ചു.....തൊട്ടടുത്ത നിമിഷം എന്റെ നെഞ്ചിലേക്ക് മുഖമമർത്തി സെലിൻ എന്നെ വാരിപ്പുണർന്നു.....വെളിയിൽ കാർമേഘങ്ങൾ പേമാരിയായി പെയ്തിറങ്ങി കൊണ്ടിരുന്നു അപ്പോഴും.. എന്റെ നെഞ്ചിൽ മുഖമിട്ടുരുട്ടി പൊട്ടികരയുന്ന സെലിന്റ പുറം കഴുത്തിലും മുടിയിഴകളിലും തഴുകി ഞാൻ അവളെ ചേർത്ത് പിടിച്ചു......
മനസ്സിലെ വിങ്ങൽ പെയ്തൊഴിയാൻ അൽപ്പം നേരെ അവളെ അനുവദിച്ച ഞാൻ അവളുടെ മുഖം എന്റെ മാറിൽ നിന്നും അടർത്തി കൈകുമ്പിളിലാക്കി....
""പേടിച്ചിട്ടാ ഞാൻ.... വിധി വീണ്ടും എന്റെ കണ്മുന്നിൽ എത്തിച്ചു തന്ന നിന്നെ നഷ്ട്ടപ്പെടുമോ എന്നു പേടിയുണ്ടായിരുന്നു എനിക്ക്...""
കലങ്ങിയ മഷിയെഴുതിയ കണ്ണുകളിൽ പിന്നെയും അടരാൻ കാത്തു നിന്ന നീർത്തുള്ളികളും, നീണ്ട കരച്ചില് കാരണം മൂക്കിലടിഞ്ഞ നനവും സാരിത്തുമ്പുയർത്തി ഒപ്പിയെടുക്കവേ ചെറിയ ഏങ്ങലടിയോടെ അവൾ പതിയെ മൊഴിഞ്ഞു....
""അയ്യേ... എന്തുവാ പെണ്ണേ ഇത്.... എന്റെയടുത്ത് ഇത്രയധികം സ്വാതന്ത്ര്യമുള്ള നിനക്ക്,
💬 Comments
View all comments