Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
need you always by my side as a good friend.....ഒരുപാട് ഇഷ്ട്ടപ്പെട്ടിരുന്നു എനിക്ക് നിന്നെ......ഈ സത്യമറിയാകുന്ന മൂന്നാമതൊരാൾ മായ ആണ്....തമ്മിൽ രഹസ്യങ്ങളൊന്നും സൂക്ഷിക്കാത്ത ഞങ്ങൾക്കിടയിൽ ഇതിനും മാറ്റമൊന്നുമില്ലായിരുന്നു...അവൾ പലവട്ടം നിർബന്ധിച്ചതാണ് എന്നെ,, എല്ലാം നിന്നോട് തുറന്നു പറയാൻ... പക്ഷെ ഞാനാണ് മടിച്ചു നിന്നത്... എന്നാൽ എന്റെ ആ തീരുമാനം ശരിയായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു....മായയും ഇന്ന് അത് ശരി വയ്ക്കുന്നു...ഭദ്ര,, അവൾ..അവൾ തന്നെയാണ് നിന്റെ പെണ്ണ്.......നീ സ്നേഹിച്ച പെൺകുട്ടി...നിങ്ങൾ തമ്മിൽ തന്നെയാണ് ചേരേണ്ടിയിരുന്നത്....അവളുമൊത്തുള്ള ഒരു ജീവിതം നീ എത്ര മാത്രം ആഗ്രഹിച്ചിരുന്നുവെന്ന് എനിക്കറിയാം അനന്തു.....നിങ്ങൾ ഒന്നിച്ചതിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് ഞാനാണ്....""
ഒന്ന് കൂടെ എന്റെ അരികിലേക്ക് നീങ്ങി നെഞ്ചിൽ ചാരി അവൾ നിന്നു....
""അത്രയ്ക്ക് ഇഷ്ട്ടമായിരുന്നോ പെണ്ണെ നിനക്കെന്നെ......??? ""
അവളുടെ മുഖം കൈകുമ്പിളിലെടുത്ത് കൊണ്ട് ആ കണ്ണിൽ നോക്കി ഇടറിയ ശബ്ദത്തോടെ ഞാൻ ചോദിച്ചു....
""ഹ്മ്മ്....ഒരുപാട്....ഇപ്പോഴും...ഇനിയെന്നും""
ഒരു നിമിഷത്തെ മൗനത്തിനു ശേഷം നിറകണ്ണുകളുമായി അവൾ പതിയെ മറുപടി നൽകി....
"സെലിൻ ഞാൻ.....""
"വേണ്ടാ അനന്തു...ഒന്നും പറയണ്ടാ...എനിക്കറിയാം നിന്നെ....നിനക്ക് കുറ്റബോധം തോന്നേണ്ട കാര്യമൊന്നുമില്ല...അല്ലേലും നിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലല്ലോ...ഇപ്പോഴെങ്കിലും നിന്നോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ മനസ്സിനൊരു ആശ്വാസം തോന്നുന്നു....""
എന്റെ ചുണ്ടുകളിൽ വിരലമർത്തി തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു .....
""ഭദ്ര ഒരു പാവമാണ്....അവൾക്ക് നീ മാത്രമേയുള്ളു.... അവളുടെ കണ്ണു നിറയാൻ ഇട വരാതെ നോക്കണം....ഞാൻ ഉണ്ടാവും നിങ്ങളുടെ ഒപ്പം എന്നും....നിങ്ങൾ രണ്ടു പേരുടെയും നല്ല ഒരു സുഹൃത്തായിട്ട്.....അത് മാത്രം മതി എനിക്ക്...ഞാൻ ഹാപ്പി ആണ്...
ഇനിയും താമസിക്കണ്ടാ,, നീ പൊയ്ക്കോ..ഭദ്ര കാത്തിരിക്കുന്നുണ്ടാകും""
പെയ്തൊഴിഞ്ഞ മഴ
💬 Comments
View all comments