Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
പോലെ വാക്കുകൾ അവളിൽ നിന്നും തോർന്ന നിമിഷം ആ മുഖം കൈകുമ്പിളിൽ വാങ്ങി നെറ്റിയിൽ ഞാൻ ചുണ്ടുകളമർത്തി....എന്നെ ഒന്ന് കൂടെ വരിഞ്ഞു മുറുക്കി എന്റെ നെഞ്ചിൽ അൽപ്പനേരം കൂടി ചാരി നിന്നതിനു ശേഷം പെരുവിരലിൽ കുത്തിയുയർന്ന് കഴുത്തിന്റെ വശങ്ങളിൽ ഗാഡമായി ആ പവിഴാധരങ്ങളാൽ മുത്തമിട്ട് കൊണ്ട് അവൾ പതിയെ ഒരു പരിഭവത്തോടെ മൊഴിഞ്ഞു.....
""എന്റെ ആഗ്രഹം നീ സാധിച്ചു തന്നില്ലാട്ടൊ ഇപ്പോഴും.....
ആ പാട്ട്... അത് പാടിത്തന്നില്ല....''
എന്തെന്ന ഭാവത്തിൽ പുരികമുയർത്തിയ എന്റെ മുഖത്തു നോക്കി അവൾ കണ്ണിറുക്കി...
""അത്...അത് ഞാൻ മറന്നു പോയെടി....വരികളൊന്നും എനിക്ക് ഇപ്പോൾ ഓർമ്മ കിട്ടുന്നില്ല....അന്ന് തന്നെ കൂട്ടുകാരെല്ലാം കൂടി നിർബന്ധിച്ച് ഉന്തി തള്ളി കയറ്റിയതാ സ്റ്റേജിൽ.....""
'"സാരമില്ല,, പാട്ട് മറന്ന പോലെ എന്നെ മറക്കാതിരുന്നാൽ മതി....""
ചുണ്ട് കൂർപ്പിച്ചു പരിഭവം നടിക്കുന്നതിനിടയിലും അവൾ പറഞ്ഞൊപ്പിച്ചു.....
അത് കേട്ട് ചിരിച്ച എന്റെ ലൈറ്റ് ഗ്രീൻ കളർ ഷർട്ടിൽ പതിയെ വിരലോടിക്കവേയാണ് അവൾ മറ്റൊരു കാര്യം പറഞ്ഞത്.....
"അന്ന് പാട്ട് പാടിയ ദിവസം ഇതേ കളർ കൂർത്തയായിരുന്നു നീ ഇട്ടിരുന്നത്.... ""
""ശൊ,, ഈ പെണ്ണിന്റെ ഒരു ഓർമ്മ ശക്തി നോക്കിയേ.....""
ഞാൻ കവിളിൽ നുള്ളി കൊണ്ട് അവളെ ചൊടിപ്പിച്ചു...
""ഹയ്യട... അന്ന് നീ പാട്ട് പാടുമ്പോൾ എടുത്ത ഫോട്ടോ നിന്റെ ഫേസ്ബുക് അക്കൗണ്ടൽ കിടപ്പുണ്ട്...ഇന്നാള് കൂടി ഞാനത് നോക്കിയപ്പോൾ കണ്ട ഓർമ്മയിൽ പറഞ്ഞതാ....ഏഹ്.....""
അതും പറഞ്ഞ് എന്നെ ചുണ്ട് കോട്ടി കളിയാക്കി കൊണ്ടവൾ ഇളിച്ചു കാണിച്ചപ്പോൾ സാരിക്കിടയിലൂടെ അഴകോടെ കാണുന്ന അവളുടെ നഗ്നമായ ഇടുപ്പിൽ ഞാനൊന്ന് പതിയെ പിച്ചി.....വല്ല്യ വേദനയെടുത്തിട്ടൊന്നുമില്ലെങ്കിലും എന്നെ കാണിക്കാൻ
💬 Comments
View all comments