0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.9K
വേണ്ടി എന്നോണം വേദന അഭിനയിച്ചു കൊണ്ട് അവൾ അവിടെയൊന്നു തടവി എന്നെ നോക്കി കപട ദേഷ്യത്തോടെ കണ്ണുരുട്ടി....എന്നെയും കെട്ടിപ്പിടിച്ചു നിന്നിരുന്നപ്പോൾ അവളുടെ മാറിൽ നിന്നും വയറിൽ നിന്നും സ്ഥാനം മാറി കിടന്നിരുന്ന സാരി ഞാൻ നേരെയിട്ട് മറച്ചു ഒതുക്കി ശരിയാക്കി കൊടുത്തു...അന്നേരം എന്നെ തന്നെ ഇമ വെട്ടാതെ ഞാൻ ചെയ്യുന്നത് സാകൂതം ശ്രദ്ധിച്ചു നിന്നിരുന്ന സെലിനെ നോക്കി ഞാനൊന്ന് പുഞ്ചിരിച്ചു....
""അതേയ് മതി മതി....പൊന്നു മോൻ പോകാൻ നോക്കിയേ....കെട്ടിയോളവടെ കാത്തിരിക്കുന്നുണ്ടാകും... ഹ്മ്മ് ചെല്ല്...."" ഒരു കള്ളചിരിയോടെ അതും പറഞ്ഞ് വാതിൽ തുറന്ന് അവളെന്നെ ഉന്തിത്തള്ളി പുറത്താക്കി...... "മറ്റന്നാൾ മോർണിംഗ് ഞാൻ വരാം, മായ പോകുന്നതിന് മുൻപ്....ഓക്കേ " ഇറങ്ങുന്നതിനു മുൻപ് അൽപ്പനേരം കൂടി എന്റെ ഇടത് തോളിൽ ചാരി നിന്നിരുന്ന സെലിന്റെ മുടിയിഴകളിൽ തഴുകി കൊണ്ട് ഞാൻ പറഞ്ഞു.... മനസ്സിൽ ഇത്രയും നാളും എന്നിൽ നിന്നും മറച്ചു വച്ചവയെല്ലാം തുറന്നു പറഞ്ഞപ്പോൾ ഉണ്ടായ ആത്മസംതൃപ്തിയും ആശ്വാസവും ആയിരുന്നു ഞാൻ ആ മുഖത്ത് കണ്ടത്......എന്നിരുന്നാലും നീണ്ട നേരത്തെ കരച്ചിലിന്റെയും നെഞ്ചു തുളച്ച വിങ്ങിപ്പൊട്ടലുകളുടെയും തളർച്ച ആ കണ്ണുകളെ അപ്പോഴും വിട്ടു പോയിരുന്നില്ല....മുഖം സാരിത്തലപ്പിൽ ഒന്ന് കൂടെ തുടച്ചു കൊണ്ട് എന്നിൽ നിന്നും അടർന്നു മാറിയ സെലിൻ നിറഞ്ഞ പുഞ്ചിരിയോടെ എന്നെ യാത്രയാക്കി.... മഴ തോർന്ന് കാർമേഘങ്ങൾ മാറി അസ്തമയസൂര്യന്റെ കിരണങ്ങൾ ഭൂമിദേവീയെ പുണരാൻ തുടങ്ങിയിരുന്നു അന്നേരം... വീട്ടിലേക്കുള്ള ഡ്രൈവിൽ, സെലിന്റെ ഒപ്പമുള്ള, കഴിഞ്ഞ ആ കുറച്ചു നിമിഷങ്ങൾ മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ.....അവൾ പറഞ്ഞതെല്ലാം എന്നെ എട്ടു വർഷം മുമ്പുള്ള കലാലയജീവിതത്തിലേക്ക് കൂട്ടി കൊണ്ട് പോയെങ്കിലും, അന്ന് അവളെ

💬 Comments

View all comments