0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.9K
ഓടിക്കവേ അനുഭവപ്പെട്ട നേരിയ വേദനയിലും മനസ്സിൽ തിങ്ങി നിറഞ്ഞത് സെലിന്റെ ഒപ്പമുള്ള നിമിഷങ്ങളായിരുന്നു....... പെട്ടന്ന് പുറകിൽ കേട്ട പാദസരങ്ങളുടെ ചലനമാണ് എന്നെ
ഉണർത്തിയത്...തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് വാതിൽക്കൽ എന്നെ തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന ഭദ്രയെയാണ്......അങ്കിളിന്റെ വീട്ടിൽ പോകാൻ റെഡി ആയിട്ടാണ് അവളുടെ നിൽപ്പ്....നല്ല ഇറക്കമുള്ള ഒരു വയലറ്റ് കളർ ഫുൾ സ്ലീവ് ചുരിദാർ ടോപ്പും ബ്ലാക്ക് ലെഗ്ഗിൻസുമാണ് വേഷം.... ഷാൾ ഇടതു തോളിലൂടെ മാത്രമായി പിന്നിലേക്കും മുന്നിലേക്കും പകുത്തിട്ടിരിക്കുന്നു.....കയ്യിലുള്ള വസ്ത്രങ്ങൾ ബെഡിൽ ഇരുന്നിരുന്ന ബാഗിൽ മടക്കി വച്ച് അവൾ എന്റെ അരികിലേക്ക് വന്നു....വാർഡ്രോബിൽ നിന്നും ഹെയർ ക്ലിപ്പുമെടുത്ത് തിരിയവേ എന്റെ അർദ്ധനഗ്ന മേനിയിൽ കാണുന്ന മുറിപ്പാടുകളിലേക്ക് അവൾ പാളിനോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.....ബാഗുമെടുത്ത് എന്നെ നോക്കി ഗൗരവം വിടാതെയുള്ള ഒരു നോട്ടം കൂടി പാസ് ആക്കിയാണ് അവൾ മുറിയിൽ നിന്നും പോയത്....അപ്പോഴാണ് അവളുടെ പാദസരങ്ങൾ ഞാൻ ശ്രദ്ദിച്ചത്...ഇന്നലെ വരെ ഉണ്ടായിരുന്ന സ്വർണ്ണപാദസരമായിരുന്നില്ല അവൾ അപ്പോൾ ഇട്ടിരുന്നത്.....അതിട്ടു നടക്കുമ്പോൾ ഇത്രയും ശബ്ദമില്ലായിരുന്നു....ഇപ്പോൾ അവൾ ഇട്ടിരിക്കുന്നത് ഏട്ടത്തി സമ്മാനിച്ച പാദസരം ആണ്...സ്വർണ്ണത്തിനോടൊപ്പം കറുത്ത മുത്തു മണികൾ പിടിപ്പിച്ച മോഡലിലുള്ള ഒന്ന്....അതിന്റെ ഇരുവശങ്ങളിലും മൂന്നു കൊലുസ് മണികൾ വീതം താഴേക്കു തൂങ്ങി കിടപ്പുണ്ട്.....നടക്കുമ്പോൾ അവ ഉളവാക്കുന്ന ചിൽ ചിൽ നാദം ചെവിയിൽ അലയടിക്കുമ്പോൾ ഉള്ള ആകർഷണീയത അത്രമേൽ പ്രിയങ്കരമായി തോന്നി എനിക്ക്...കൊലുസ്സിട്ട പെണ്ണിന്റെ കാലുകളോട് ഇഷ്ട്ടം തോന്നാത്തവർ വിരളം.....നിദ്രാ ദേവി കടാക്ഷിക്കാത്ത കഴിഞ്ഞ പല രാത്രികളിലും എന്റെ ബെഡിൽ ഗാഡനിദ്രയിൽ മുഴുകി കിടന്നിരുന്ന ആ ദേവസൗന്ദര്യത്തിന്റെ അഴകുള്ള കാലിന് അലങ്കാരമായ സ്വർണ്ണപാദസരവും നോക്കി ഒരുപാട് നേരം കിടന്നിട്ടുണ്ട് ഞാൻ..... വേഗം ഡ്രസ്സ്‌

💬 Comments

View all comments