0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.9K
മാറി ഒരുങ്ങി മുടി ചീകി നിൽക്കവേ ആണ് എനിക്കുള്ള പതിവ് ഗ്രീൻ ടീയുമായി ഏട്ടത്തി വന്നത്.... മുഖം കണ്ടിട്ട് ആള് ചെറിയ കലിപ്പിലാണെന്ന് തോന്നുന്നു.... ""നിന്നോട് ഇന്ന് നേരത്തെ വരാൻ പറഞ്ഞതല്ലായിരുന്നോ അനന്തു...സമയം ഇപ്പൊ തന്നെ സന്ധ്യയായി....വേഗം ഇത് കുടിച്ചിട്ട് ഇറങ്ങാൻ നോക്കിയേ...ആ കുട്ടി താഴെ നിന്നെ കാത്തിരിക്കുവാ...."" കയ്യിൽ ടീ കപ്പ് തന്നിട്ട് ഏട്ടത്തി ശകാരം തുടങ്ങി.....എന്റെ മുടിയിൽ നിന്നും കുളി കഴിഞ്ഞുള്ള വെള്ളത്തുള്ളികൾ ഇറ്റ് വീഴുന്ന കാഴ്ച കൂടി കണ്ടതോടെ പുള്ളിക്കാരിത്തിയുടെ ശാസ്സനത്തിന്റെ ഡോസ് കൂടി....എന്റെ മറുകയ്യിലെ ചീർപ്പ് പിടിച്ചു വാങ്ങി എന്നെ ബെഡിൽ ഇരുത്തി ടവലെടുത്ത് ഏട്ടത്തി തല തോർത്തി തന്നു... "നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുള്ളതാണ്,, കുളി കഴിഞ്ഞാൽ തല ശരിക്കും തുവർത്തണംന്ന്‌....നനഞ്ഞ മുടി ചീർപ്പ് കൊണ്ട് ചീകരുതന്ന്‌ എത്ര പറഞ്ഞാലും കേൾക്കില്ല ചെക്കൻ....മുടി പൊട്ടി പോവുടാ മോനെ.. നിന്റെ ചേട്ടനുമുണ്ട് ഈ ശീലം...എത്ര പറഞ്ഞിട്ടും കാര്യമില്ല....അനുസരണ എന്ന് പറയുന്ന കാര്യം രണ്ടിന്റെയും അടുത്ത് കൂടി പോയിട്ടില്ലല്ലോ അല്ലേലും....."' കൈ കൊണ്ട് എന്റെ തല മുടി ചീകി ഒതുക്കിത്തരവേ ഏട്ടത്തി പറഞ്ഞു..... ആള് ദേഷ്യം കാണിക്കുന്നത് എന്റെ അടുത്താണെങ്കിലും അതിന്റെ കാരണക്കാരൻ ഞാൻ അല്ല എന്നെനിക്കുറപ്പായിരുന്നു... ""എന്ത് പറ്റി എന്റെ ചേച്ചിക്കുട്ടിക്ക്... നല്ല കലിപ്പിലാണല്ലോ ഇന്ന്....എന്തേ ഏട്ടൻ വഴക്ക് വല്ലോം പറഞ്ഞോ എന്റെ ഏട്ടത്തീനെ.....''' ഏട്ടത്തിയെ പിടിച്ച് ബെഡിൽ എന്റെ അരികിലായി ഇരുത്തി കൊണ്ട് ഞാൻ ചോദിച്ചു.... ""ഹ്മ്മ്....കുറച്ചു മുന്നേ വിളിച്ചിരുന്നു....വരാൻ ലേറ്റ് ആകുമെന്ന് പറഞ്ഞു....എന്താ,, എവിടെയാന്നൊക്കെ ഞാൻ ചോദിച്ചതിനാ ദേഷ്യപ്പെട്ടത്.....ലേറ്റ് ആയുള്ള വരവും രാത്രിയുള്ള കറക്കവുമൊക്കെ മാറ്റിയതായിരുന്നു...ഇപ്പൊ കുറച്ചു

💬 Comments

View all comments