Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
നാളായി വീണ്ടും തുടങ്ങിയിട്ടുണ്ട്.... ഇങ്ങു കേറിവരട്ടെ പാതിരാത്രിക്ക്....നിന്റെ ഏട്ടനെ ശരിയാക്കുന്നുണ്ട് ഞാൻ ഇന്ന്....""
ഏട്ടത്തി കലി കൊണ്ട് പല്ലുറുമ്മി....
"അയ്യോ എന്റെ ഏട്ടനെ ഒന്നും ചെയ്യല്ലേ...പാവം ഉണ്ട്.....''
""അത്ര പാവം ഒന്നുമല്ല...നിന്റെ അല്ലെ ഏട്ടൻ.....""
ഏട്ടത്തി എന്റെ കവിളിൽ നുള്ളി.....
""ഓഹ് അപ്പൊ ഞാൻ ആണ് കുഴപ്പക്കാരൻ....?? "'
ഞാൻ ചെറിയ പരിഭവം നടിച്ചു.....
""ഏയ്യ് ഏട്ടത്തി ചുമ്മാ പറഞ്ഞതല്ലെടാ.... എന്റെ മോൻ പാവമാണ്...നീ വേഗം ഇത് കുടിച്ചിട്ട് പോകാൻ നോക്കിയേ...ഇരുട്ടുന്നതിനു മുൻപ് അവിടെ എത്തണം...വിശക്കുന്നുണ്ടോ നിനക്ക്?? എന്നാ പിന്നെ എന്തേലും കഴിച്ചിട്ട് ഇറങ്ങിയാൽ മതിന്നു പറഞ്ഞു അമ്മ....""
ഞാൻ ടേബിളിൽ വച്ച ടീ കപ്പ് എടുത്ത് എന്റെ കയ്യിൽ തന്നിട്ട് ഏട്ടത്തി എന്റെ തല മുടിയിൽ തഴുകി......
""കഴിക്കാനൊന്നും വേണ്ട ഏട്ടത്തി...വിശപ്പില്ല.."'
"ഹ്മ്മ്,, അതേയ്, ഇന്ന് ഭദ്ര കാര്യമായിട്ട് നിന്നെപ്പറ്റി എന്നോട് ചോദിച്ചിരുന്നു....ഞാൻ നല്ലോണം എന്റെ മോനെപ്പറ്റി പൊക്കി പറഞ്ഞിട്ടുണ്ടെ.....എന്തേലും കുഴപ്പമുണ്ടോടാ....""
ഏട്ടത്തി ചിരിയോടെ കണ്ണിറുക്കി ചോദിച്ചു....
""എന്ത് കുഴപ്പം.....?? ""
""കൂടുതൽ ഉരുളണ്ടടാ ചെക്കാ നീ...
എന്തോ ഒരു സൗന്ദര്യപ്പിണക്കം നിങ്ങൾക്കിടയിൽ ഉണ്ടെന്ന് ഇന്നത്തെ അവളുടെ സംസാരത്തിൽ നിന്ന് എനിക്ക് ഉറപ്പായി.....ഞാനതു കുത്തി ചോദിക്കാനൊന്നും നിന്നില്ല....അത് എന്ത് തന്നെയായാലും വച്ച് നീട്ടാതെ രണ്ടും കൂടി സംസാരിച്ചു തീർത്തോളണം... കേട്ടല്ലോ....പാവല്ലെടാ ആ കുട്ടി...അതിന്റെ ഇപ്പോഴത്തെ മനസികാവസ്ഥ നിനക്ക് ഊഹിച്ചുടെ...ഒന്ന് നോക്കിയും കണ്ടുമൊക്കെ പെരുമാറിക്കോളൂ നീ...തൊട്ടതിനും പിടിച്ചതിനുമൊന്നും അതിനോട് ദേഷ്യപ്പെടരുത്ട്ടൊ.....""
അതും പറഞ്ഞ് എന്റെ കവിളിലൊന്നു നുള്ളി കൊണ്ട് ഏട്ടത്തി എഴുന്നേറ്റു പോയി......
""എന്നെ സ്നേഹിക്കുന്നവർക്കെല്ലാം ഭദ്ര പ്രിയപ്പെട്ടവളാ.....അവൾക്ക് അവർ തിരിച്ചും അങ്ങനെ തന്നെ....പക്ഷെ ഞാൻ മാത്രം.......""
💬 Comments
View all comments