0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.9K
ഒരു ദീർഘനിശ്വാസത്തോടെ ഞാൻ മനസ്സിൽ പരിതപിച്ചു .... എല്ലാവരോടും യാത്ര പറഞ്ഞു ഞാനും ഭദ്രയും ഇറങ്ങി....മ്യൂസിക് പ്ലയെറിൽ നമ്മുടെ മുത്ത്‌ A R റെഹ്‌മാൻ മരിച്ചു പണിയെടുക്കുവായിരുന്നതിനാൽ ഞാനതിൽ മുഴുകിയിരുന്നു.....അത് കൊണ്ട് യാത്രയ്ക്കിടയിൽ ഞാനും ഭദ്രയും തമ്മിൽ സംസാരമൊന്നും ഉണ്ടായില്ല...... ********************************* സുരേന്ദ്രനങ്കിളിന്റെ വീട്ടിൽ എത്തുമ്പോൾ സമയം ഏഴു മണി കഴിഞ്ഞിരുന്നു.....അങ്കിളും ആന്റിയും കൂടാതെ അവരുടെ ഏതോ കുറച്ചു ബന്ധുക്കൾ കൂടി അവിടെ ഞങ്ങളെ സ്വീകരിക്കാൻ ഉണ്ടായിരുന്നു.....അവരുടെ വീടുകളും അവിടെ അടുത്ത്‌ തന്നെയാണ്..... കുശലം പറച്ചിലും മറ്റ് വിശേഷങ്ങൾ പങ്കുവയ്ക്കലും പിന്നീട് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കലുമെല്ലാം കഴിഞ്ഞ് എല്ലാവരും പിരിയുമ്പോൾ സമയം പത്തു മണിയാകാറായിരുന്നു.... ഇടയ്ക്ക് സംസാരവിഷയമായി സുദേവന്റെ തിരോധാനവും പിന്നിടുള്ള അവന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവുമൊക്കെ കേറി വന്നിരുന്നുവെങ്കിലും അതൊന്നും വല്ല്യ പ്രശ്നമല്ലാത്ത മട്ടിലാണ് എല്ലാവരും സംസാരിച്ചത്.....'എന്ത് തന്നെയായാലും ഭദ്രയുടെ വിവാഹം മുടക്കമൊന്നും
കൂടാതെ നല്ല രീതിയിൽ തന്നെ നടന്നല്ലോ' എന്ന സന്തോഷത്തിലാണ് അങ്കിളും ബാക്കി എല്ലാവരും......ഇതിനിടയിൽ ദിനേഷേട്ടനും മീനാക്ഷിയും ഫോണിൽ വിളിച്ച് എന്നോടും ഭദ്രയോടും സംസാരിച്ചു...വിരുന്നു സൽക്കാരത്തിനു വന്ന പുരുഷപ്രജകൾക്കായി ചെറിയ തോതിലൊരു മദ്യസൽക്കാരവും അങ്കിൾ ഒരുക്കിയിരുന്നു....എന്നെ ഒരുപാട് നിർബന്ധിച്ചുവെങ്കിലും "ഞാൻ കഴിക്കാറില്ല''ന്ന്‌ തീർത്തു പറഞ്ഞു അതിൽ നിന്നും ഒഴിവായി....ഞാനും കഴിക്കുന്ന കൂട്ടത്തിലുള്ള ആളാണന്നാണ് അങ്കിളും എല്ലാവരും കരുതിയിരുന്നത്....അത് കൊണ്ട് തന്നെ അവരുടെ ക്ഷണം ഞാൻ നിരസിച്ചപ്പോൾ അവർക്കും അത് കണ്ടു വന്ന സ്ത്രീജനങ്ങൾക്കും അത്ഭുതം.......അതിനിടയിൽ ""അനന്തേട്ടൻ മദ്യപിക്കില്ല, നിർബന്ധിക്കണ്ടാ"" എന്നൊക്കെ ആരോടോ പറയുന്ന ഭദ്രയുടെ ശബ്ദം ഞാനവിടെ ഉയർന്നു കേട്ടിരുന്നു...ഇവിടെ വന്നപ്പോൾ തൊട്ട് എന്റെ സ്നേഹനിധിയായ ഭാര്യയായി അവൾ മികച്ച അഭിനയം കാഴ്ച

💬 Comments

View all comments