Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
വച്ച് കൊണ്ടിരിക്കുവാണ്.... അതിനേക്കാൾ മികച്ച അഭിനയം കാഴ്ച വയ്ക്കുന്നത് ഭാനുമതി ആന്റിയായിരുന്നു...വന്നപ്പോൾ മുതലുള്ള ആന്റിയുടെ ഭദ്രയോടുള്ള പെരുമാറ്റം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി....ഭദ്രയോട് എത്ര സ്നേഹത്തോടെയാണ് അവർ പെരുമാറുന്നത്.....ഭദ്രയുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നു,, നിർബന്ധിച്ചു ഊട്ടുന്നു, കൊഞ്ചിക്കുന്നു,, ലാളിക്കുന്നു.. അങ്ങനെ എന്തെല്ലാം പ്രഹസനമാണ് ആ പെണ്ണുംപിള്ള കാണിച്ചു കൂട്ടുന്നത്....ഭദ്രയുടെ കഴുത്തിൽ ഒരു താലി വീണതിന്റെ മാറ്റമാണ് അവളോടുള്ള ഈ സമീപനത്തിനു കാരണം....പുച്ഛം തോന്നി എനിക്കാ സ്ത്രീയോട്....വല്ല്യമ്മയാണ് പോലും..കഷ്ടം തന്നെ....ചില നേരത്തെ ഭദ്രയുടെ നിൽപ്പും ഭാവവും കണ്ടാൽ അവളും വല്ല്യമ്മയുടെ ഈ പ്രകടനം കണ്ട് കിളി പോയി നിൽക്കുവാണെന്ന് തോന്നും...ആന്റിയുടെ ഈ മാറ്റം മുന്നേ പ്രതീക്ഷിച്ചതിനാലാകാം, അങ്കിൾ മാത്രം ഇതൊക്കെ കണ്ടിട്ട് ഒരു കൂസലുമില്ലാതെ ഇരിക്കുന്നുണ്ട്....മിക്ക സമയവും ഭദ്ര എന്റെ കൂടെ ഉണ്ടായിരുന്നു.... ഇങ്ങോട്ട് ഇറങ്ങാൻ നേരം എന്റെ ഡ്രസ്സ് എല്ലാം പാക്ക് ചെയ്തു എടുത്ത് വച്ചത് അവളാണന്ന് ഞാൻ അറിഞ്ഞതാണ്...അപ്പോൾ അടുത്ത് വീട്ടുകാരും ഇപ്പോൾ ഇവിടെ ഇവരുമെല്ലാം ഉള്ളത് കൊണ്ട് രാവിലത്തെ പോലെയൊന്നും എനിക്ക് പെരുമാറാൻ കഴിയില്ലന്ന് അവൾക്കുറപ്പുണ്ട്.......ഇടയ്ക്ക് രാജശേഖർ സാർ വിളിച്ചിരുന്നു...സുദേവന്റെ കേസ് ഇൻവെസ്റ്റിഗേഷൻ ചാർജ് സാറിന് ഹാൻഡ് ഓവർ ചെയ്തിട്ടുള്ള കമ്മീഷണറിന്റെ ഓർഡർ വന്നു എന്നറിയാക്കാനായിരുന്നു അത്...കാത്തിരുന്ന ഒരു ആശ്വാസവാർത്ത കേട്ടതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ അപ്പോൾ....ഭദ്രയെ ആ കാര്യം അറിയിച്ചപ്പോൾ അവളിൽ നിന്നും കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല, ഞാൻ പറഞ്ഞത് ചുമ്മാ മൂളി കേട്ടു എന്നല്ലാതെ....
രാത്രി തിരക്കൊന്നു ഒഴിഞ്ഞപ്പോൾ സെലിനെ വിളിച്ചു അല്പം നേരം സംസാരിച്ചിരുന്നു.....കിടക്കാൻ നേരം ഭദ്രയോട് പായയും തലയിണയും ആവശ്യപ്പെട്ടപ്പോൾ അവൾ താഴെ കിടന്നോളാം എന്നും എന്നോട് ബെഡിൽ കിടന്നോളാനുമൊക്കെ പറഞ്ഞത് എന്നെ
💬 Comments
View all comments