Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
അമ്പരപ്പെടുത്തിയെങ്കിലും,ഉള്ളിലെ വാശിക്ക്, 'അത് വേണ്ടാ, താഴെ കിടന്നോളാം ' എന്ന് തീർത്തു പറഞ്ഞു....അപ്പോഴത്തെ എന്റെ പരുഷമായ ശബ്ദം അവളെ തെല്ലോന്ന് ഭയപ്പെടുത്തിയെന്ന് തോന്നി...കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൾ എനിക്ക് പായയും തലയിണയും എടുത്തു തന്നു....ഞാൻ കിടന്ന് കുറച്ചു കഴിഞ്ഞാണ് ഭദ്ര റൂമിന്റെ വാതിലടച്ചു വന്നു കിടന്നത്...കിടക്കുന്നതിന് മുന്നേയും കുറച്ചു നേരം ബെഡിൽ കട്ടിലിന്റെ ക്രാസിയിൽ തലയിണ വച്ച് എന്നെയും നോക്കി ഭദ്ര ചാരി ഇരുന്നിരുന്നത് റൂമിലെ അരണ്ട വെളിച്ചത്തിലും ഞാൻ ശ്രദ്ധിച്ചിരുന്നു....എന്നാൽ കണ്പോളകളിൽ ഉറക്കം വന്ന് തിങ്ങും വരെയും എന്റെ മനസ്സ് നിറയെ സെലിൻ ആയിരുന്നു..അവളുടെ ഒപ്പം ഇന്ന് ചിലവഴിച്ച നിമിഷങ്ങളുമായിരുന്നു....
ഇന്നത്തെ വിരുന്നിൽ പങ്കെടുക്കാൻ രേഷ്മയും എത്തേണ്ടതായിരുന്നു എന്നും മിഥുന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാലാണ് അവൾ വരാതിരുന്നതെന്നും അങ്കിൾ പറഞ്ഞിരുന്നു.....ആ പിശാശിനെ എന്തായാലും വേണ്ട പോലെ ഒന്ന് കാണാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്...അതെന്തായാലും താമസിയാതെ തന്നെ ഉണ്ടാകും.... അവളെപ്പറ്റി ഓർക്കുമ്പോഴേ മനസ്സിൽ കലി ഇരട്ടിക്കും...അങ്കിളിനു അത് പോലൊരു ജന്തു മകളായി ഉണ്ടെല്ലോ എന്നോർക്കുമ്പോൾ എനിക്കാ പാവം മനുഷ്യനോട് അലിവ് തോന്നും...ചിലപ്പോൾ തള്ളയുടെ ഗുണങ്ങളായിരിക്കും മകൾക്ക് കിട്ടിയിരിക്കുന്നത്....അവളെപ്പോലെയുള്ളവളുമാര് പറയുന്നത് വേദവാക്യം പോലെ തലയിലേറ്റി നടക്കുവാൻ എന്റെ ഭാര്യയെ പോലെയുള്ള ഭൂലോക മണ്ടികൾ വേറെയും...ആല്ലേലും ഭദ്രയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..അവൾക്ക് രേഷ്മ, കുഞ്ഞു നാള് മുതലേ കാണുന്ന പ്രിയപ്പെട്ട ചേച്ചിയാണ്...ആ ചേച്ചിയുടെ തനിഗുണം എന്തെന്ന് അവൾക്കറിയില്ലല്ലോ?? കുടുംബത്തിലെ മറ്റുള്ളവർക്കും.......
പിറ്റേന്ന് പകല് ഉച്ച വരെയും ഭദ്രയുമായി അടുത്തുള്ള ബന്ധു വീടുകളിൽ കയറിയിറങ്ങി നടന്ന് സമയം പോയി....മിക്കവരും ഇന്നലെ വീട്ടിൽ വന്നവർ തന്നെയായിരുന്നു....ചുമ്മാ മനുഷ്യനെ മുഷിപ്പിക്കാനായിട്ട് വീണ്ടും ഓരോ ഏർപ്പാട്......
ഉച്ച
💬 Comments
View all comments